ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. ടോവിനോ തോമസ് നായകനായ ഈ ചിത്രം ഒരു മർഡർ മിസ്റ്ററി ത്രില്ലെർ ആയാണ് ഒരുക്കിയിരിക്കുന്നത്. വി സിനിമാസ് നിർമ്മിച്ച് ജീവൻ ജോബ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അജയൻ എന്ന കഥാപാത്രം ആയാണ് ടോവിനോ അഭിനയിച്ചിരിക്കുന്നത്. ടോവിനോക്കു ഒപ്പം നിമിഷ സജയൻ, അനു സിതാര, നെടുമുടി വേണു, ജി സുരേഷ് കുമാർ , സിദ്ദിഖ്, സുജിത് ശങ്കർ, സുധീർ കരമന, ശരണ്യ പൊൻവണ്ണൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
കോഴിക്കോട് വെച്ച് വർഷങ്ങൾക്കു മുൻപ് നടന്ന സുന്ദരിയമ്മാൾ കൊലക്കേസ് ആണ് ഈ ചിത്രത്തിന് ആധാരമായതു. ടോവിനോ അവതരിപ്പിച്ച അജയൻ എന്ന കഥാപാത്രം രൂപപ്പെടുത്തിയിരിക്കുന്നത് ജയേഷ് എന്ന റിയൽ ലൈഫ് കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ്. ഈ ചിത്രത്തിൽ ടോവിനോയുടെ അജയൻ കടന്നു പോയ ഓരോ നിമിഷത്തിലൂടെയും അതിലും തീവ്രമായ വേദന സഹിച്ചു കടന്നു പോയ ആളാണ് ജയേഷ് . തന്നെ അടിസ്ഥാനമാക്കി ഒരു സിനിമ ഇറങ്ങിയത് ഒന്നും ജീവിക്കാൻ വേണ്ടി ഓരോ ദിവസവും പാട് പെടുന്ന ജയേഷ് അറിഞ്ഞിരുന്നില്ല. ഒടുവിൽ ഈ ചിത്രത്തെ കുറിച്ചറിഞ്ഞു ഇത് കണ്ട ജയേഷ് കണ്ണീരോടെയാണ് തിയേറ്റർ വിട്ടിറങ്ങിയത്. കോടതി വെറുതെ വിട്ടു എങ്കിലും ഇപ്പോഴും പോലീസ് ചാർത്തി കൊടുത്ത കള്ളൻ അല്ലെങ്കിൽ കൊലപാതകി എന്ന പേര് ജയേഷിന്റെ ജീവിതത്തെ നരക തുല്യമാക്കുന്നു. പോലീസ് മർദനം തകർത്തു കളഞ്ഞത് ഈ നിരപരാധിയുടെ ആരോഗ്യവും ജീവിതവുമാണ്. കോഴിക്കോട് വലിയങ്ങാടിക്കടുത്തു ഇപ്പോഴും ജയേഷ് ഉണ്ട്. പോലീസ് ക്രൂരതയുടെ ബാക്കിപത്രമായി.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.