[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ് സുകുമാരന് ജയസൂര്യയുടെ ഇംഗ്ലിഷിലൊരു വമ്പൻ ട്രോള്; മറുപടിയുമായി പൃഥ്‌വിരാജ്

രണ്ടു ദിവസം മുൻപ് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രം കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയവും അതുപോലെ മലയാള സിനിമയിലെ രണ്ടാമത്തെ മാത്രം നൂറു കോടി കളക്ഷൻ നേടുന്ന ചിത്രവുമായി മാറിയിരുന്നു. പ്രശസ്ത നടൻ ജയസൂര്യയാണ് പൃഥ്വിരാജ് സുകുമാരന് മികച്ച സംവിധായകനുള്ള അവാർഡ് സമ്മാനിച്ചത്. ഇപ്പോഴിതാ താൻ പൃഥ്വിരാജ് സുകുമാരന് അവാർഡ് നൽകുന്ന ചിത്രം തന്റെ ഫേസ്ബുക് പേജിലിട്ടു കൊണ്ട് ജയസൂര്യ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിച്ചതിനൊപ്പം തന്റെ അടുത്ത സുഹൃത്തിനെ ഇംഗ്ലീഷ് കൊണ്ട് രസകരമായി ഒന്ന് ട്രോളിയിട്ടുമുണ്ട് ജയസൂര്യ. തന്റെ കടുകട്ടി ഇംഗ്ലീഷിന്റെ പേരിൽ ഒരുപാട് ട്രോള് ഏറ്റു വാങ്ങിട്ടുള്ള നടനാണ് പൃഥ്വിരാജ്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ.

Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years. ഈ രസകരമായ പോസ്റ്റിനു പൃഥ്വിരാജ് അതിലും രസകരമായ ഒരു മറുപടിയും ജയസൂര്യക്ക് കൊടുത്തിട്ടുണ്ട്. ഈ പോസ്റ്റിനു പൃഥ്വിരാജ് കമന്റ് ഇട്ടിരിക്കുന്നത് ഇങ്ങനെ, അറിഞ്ഞില്ല. ആരും പറഞ്ഞില്ല. ഇതോടൊപ്പം ഒട്ടേറെ ആരാധകരും പൊട്ടിച്ചിരിപ്പിക്കുന്ന കംമെന്റുകളുമായി ഈ ഫേസ്ബുക് പോസ്റ്റിൽ എത്തിയിട്ടുണ്ട്. ഏതായാലും നിമിഷങ്ങൾ കൊണ്ടാണ് ജയസൂര്യയുടെ ഈ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

webdesk

Recent Posts

യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള ട്രെയ്‌ലർ പുറത്തിറങ്ങി: ആക്ഷനും ത്രില്ലറുമായി സിനിമ പ്രേക്ഷകരിലേക്ക്…

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…

2 days ago

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്…

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…

5 days ago

നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷനുമായി ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…

6 days ago

പുതുമുഖങ്ങൾക്ക് അവസരവുമായി വീണ്ടും മലയാളസിനിമ: യു.കെ.ഓ.കെയുടെ സംവിധായകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…

7 days ago

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…

1 week ago

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…

1 week ago

This website uses cookies.