മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ആണ് സത്യൻ എന്ന നടന്റെ സ്ഥാനം. മലയാള സിനിമാ പ്രേമികൾ മറക്കാത്ത ഒട്ടേറെ കഥാപാത്രങ്ങൾ ഈ അതുല്യ പ്രതിഭ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ സത്യൻ മാഷിന്റെ ജീവിത കഥ വെള്ളിത്തിരയിൽ എത്തുകയാണ്. സത്യൻ മാഷായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് നമ്മുടെ സ്വന്തം ജയസൂര്യ ആണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ജയസൂര്യ തന്നെയാണ് ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ, “സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത്. എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ”.
ഈ ഫേസ്ബുക് പോസ്റ്റിനു ഒപ്പം തമീർ മംഗോ എന്നൊരാൾ ഡിസൈൻ ചെയ്ത ജയസൂര്യയുടെ സത്യൻ മാഷിന്റെ ലുക്കിൽ ഉള്ള ഒരു ഫാൻ മേഡ് പോസ്റ്ററും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മലയാളിയായ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി പി സത്യൻ ആയി ജയസൂര്യ ക്യാപ്റ്റൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിലേയും ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലേയും പ്രകടനം ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തിരുന്നു. വെള്ളം, തൃശൂർ പൂരം, ടർബോ പീറ്റർ, ആട് 3 എന്നീ ചിത്രങ്ങളും ജയസൂര്യയുടേതായി പുറത്തു വരാൻ ഉള്ള ചിത്രങ്ങൾ ആണ്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.