ഓഗസ്റ്റ് മുപ്പത്തിയൊന്നിന് തന്റെ ജന്മദിനം ആഘോഷിച്ച നടൻ ജയസൂര്യ, ആരാധകർക്ക് നൽകിയ പിറന്നാൾ സമ്മാനം ഒരു വമ്പൻ പ്രോജക്ടിന്റെ പ്രഖ്യാപനമാണ്. മലയാളത്തിലെ സീനിയർ സംവിധായകനായ ജോഷി ഒരുക്കാൻ പോകുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായകൻ ജയസൂര്യ ആണ്. നിഷാദ് കോയയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആണ് കാവ്യാ ഫിലിംസ് എന്ന തന്റെ ബാനറിൽ ഈ ജോഷി- ജയസൂര്യ ചിത്രം നിർമ്മിക്കാൻ പോകുന്നത്. രഞ്ജിത് ശങ്കറിന്റെ സണ്ണി,നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്നിവയാണ് ജയസൂര്യയുടെ ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇത് കൂടാതെ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച്, റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാർ, ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 , ജോൺ ലൂഥർ, രാമസേതു എന്നിവയും ജയസൂര്യ അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളാണ്.
ഇപ്പോൾ സുരേഷ് ഗോപി അഭിനയിക്കുന്ന പാപ്പൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജോഷി ഒരുക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ഡേറ്റും ജോഷിക്ക് ഉണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. തന്റെ ഡ്രീം പ്രൊജക്ട് ആണ് ജോഷി സാറിനൊപ്പമുള്ള സിനിമയെന്ന് ജയസൂര്യ പറയുന്നു. ദിലീപിനെ നായകനാക്കി ഓൺ എയർ ഈപ്പൻ, മോഹൻലാൽ നായകനായ വയനാടൻ തമ്പാൻ എന്നിവ ജോഷി ഒരുക്കാൻ പ്ലാൻ ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷമാണു ജോഷി വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.