മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ കത്തനാറിന്റെ ചിത്രീകരണം പൂർത്തിയായി. രണ്ടു ഭാഗങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം ഇതിലെ നായകനായ നടൻ ജയസൂര്യ തന്നെയാണ് പങ്ക് വെച്ചത്. റോജിൻ തോമസ് ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. അനുഷ്ക ഷെട്ടി, പ്രഭുദേവ എന്നിവരും വേഷമിടുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്ക് വെച്ച് കൊണ്ട് ജയസൂര്യ കുറിച്ച വാക്കുകൾ ഇങ്ങനെ, “അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ ‘കത്തനാർ’ pack up…മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ…അങ്ങിനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ..കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രീയ സഹോദരൻ executive Producer ശ്രീ. കൃഷ്ണമൂർത്തി.
സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്…കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ് . ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ.
ഇനിയും ഒട്ടേറെ മുഖങ്ങൾ…വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ..എല്ലാവർക്കുംനന്ദി…ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക….. !! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിൻ്റെ റിലീസിംങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും.”
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.