മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന മോഹൻലാൽ- വി എ ശ്രീകുമാർ മേനോൻ ചിത്രം ഒടിയനിലെ മോഹൻലാലിൻറെ ആദ്യ ലുക്ക് പുറത്തു വന്നു . വാരണാസിയിൽ കുറച്ചു ദിവസങ്ങൾക്കു മുൻപേ ചിത്രീകരണം തുടങ്ങിയ ഈ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തത് ഇന്നലെയാണ്. നടൻ ജയസൂര്യ തന്റെ ഫേസ്ബുക് പേജിലൂടെ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം” ഒടിയനൊപ്പം കാശിയിൽ” എന്ന ക്യാപ്ഷൻ കൊടുത്താണ് പുറത്തു വിട്ടത്.
കട്ട താടിയും പിരിച്ചു വെച്ച മീശയും അതുപോലെ ഒരു കാവി തോർത്ത് തലയിലും കെട്ടിയാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ കാണാൻ ആവുക. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഈ ചിത്രത്തിൽ മോഹൻലാലിന് പല ഗെറ്റപ്പുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
ജീവിച്ചിരിക്കുന്ന അവസാന ഒടിയന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ നായിക ആയെത്തുന്നത് മഞ്ജു വാര്യർ ആണ്.
പ്രകാശ് രാജ് വില്ലനായി എത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുള്ള ഒരു താരവും ഉണ്ടാകും എന്ന് സൂചനകൾ ഉണ്ട്. തമിഴ് നടൻ സത്യരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. ഏഴു കോടി രൂപയുടെ വി എഫ് എക്സ് വർക്കുകൾ ആണ് ഈ ഫാന്റസി ത്രില്ലറിൽ ഉള്ളത്.
അടുത്ത വര്ഷം മാർച്ചിൽ കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനിൽ ആയി ബ്രഹ്മാണ്ഡ റിലീസ് ആയി ഒടിയൻ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.