മലയാളത്തിലെ പ്രശസ്ത താരമായ ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് വെള്ളം. ജയസൂര്യയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ക്യാപ്റ്റൻ എന്ന ചിത്രം സംവിധാനം ചെയ്തു അരങ്ങേറ്റം കുറിച്ച പ്രജേഷ് സെൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഒരിക്കൽ കൂടി അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് ജയസൂര്യ ചെയ്യുന്നത് എന്നാണ് സൂചന. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്. “വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് ” എന്നാണ് ഈ ചിത്രത്തിന്റെ മുഴുവൻ പേര്.
താൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകനെന്നും നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നതെന്നും ജയസൂര്യ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടുകൊണ്ട് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.
ജയസൂര്യ ഈ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ,”ഒരു കാര്യം ഉറപ്പ് തരാൻ കഴിയും. നമ്മുടെ കുടുംബത്തിൽ,അല്ലെങ്കിൽ കൂട്ടുകാരിൽ, അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും തീർച്ച”.
പ്രജേഷ് സെൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി നായർ, ജോൺ കുടിയാന്മല എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. റോബി വർഗീസ് രാജ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ബിജിപാലും എഡിറ്റ് ചെയ്യുന്നത് ബിജിത് ബാലയും ആണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.