മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാറി’ന്റെ ചിത്രീകരണം ആരംഭിച്ചു.ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ചരിത്രത്താളുകളിൽ ഇടംപിടിക്കുന്ന കടമറ്റത്ത് കത്തനാറിന്റെ കഥയാണ് പറയുന്നത് മലയാളികൾക്ക് ഏറെ പരിചയമുള്ള കടമറ്റത്ത് കത്തനാർ കഥകൾ തിരശ്ശീലയിൽ എത്തുമ്പോൾ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആധുനികമായ സാങ്കേതികവിദ്യകളും മികവുറ്റ അണിയറ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ അപ്രതീക്ഷിതമായ ഹിറ്റ് നൽകിയ ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസാണ് കത്തനാർ സംവിധാനം ചെയ്യുന്നത്. 200 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ ആണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രത്തിനുവേണ്ടി മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷൻ വർക്കുകളാണ് നടത്തിയിരിക്കുന്നത്.
ലഭിക്കുന്ന കഥാപാത്രത്തിന് 100% നീതി പുലർത്തിക്കൊണ്ട് വേറിട്ട കഥാപാത്രങ്ങളായി മലയാളികളെ ഞെട്ടിച്ച നടൻ ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കത്തിനാറായി അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി അദ്ദേഹം കഥാപാത്രമാകാൻ ശാരീരികമായി മേക്കോവർ നടത്തി വരികയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് എറണാകുളം പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റ് തെലുങ്ക് ചിത്രങ്ങളോട് കിടപിടിക്കുന്നതാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോറാണ് ഇതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.
വിഎഫ്എക്സ് ആൻഡ് വെർച്ച്വൽ പ്രൊഡക്‌ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം ഒരുങ്ങുന്നത്. വിർച്വൽ പ്രൊഡക്‌ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം സിനിമ കൂടിയാണ് കത്തനാർ. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രത്തിൽ ആധുനിക സാങ്കേതിക ടെക്നിക്കുകൾ ആണ് കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളികൾക്ക് പുതിയൊരു ദൃശ്യ ആവിഷ്കാരമായിരിക്കും ചിത്രം സമ്മാനിക്കുക എന്നുറപ്പാണ്. നടൻ ജയസൂര്യയുടെ വൻ തിരിച്ചുവരവാണ് പ്രേക്ഷകർ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ പുറത്തിറങ്ങിയ ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ ഇവയൊന്നും വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.