ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളും അതുപോലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ ജയസൂര്യ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് പതിനെട്ടു വർഷം മുൻപ് റിലീസ് ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം. വിനയൻ സംവിധാനം ചെയ്ത ആ ചിത്രത്തിൽ ഊമ ആയാണ് ജയസൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തു നടന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് ജയസൂര്യയുടെ അടുത്ത സുഹൃത്തും മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ് മേക്കറുമായ ജിസ് ജോയ് എന്ന സംവിധായകൻ. നടനാവുന്നതിനു മുൻപ് ജയസൂര്യയും സംവിധായകൻ ആവുന്നതിനു മുൻപ് ജിസ് ജോയിയും ഒട്ടേറെ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും മലയാളത്തിലേക്ക് മൊഴി മാറ്റിയെത്തുന്ന അല്ലു അർജുന്റെ തെലുങ്കു ചിത്രങ്ങളിൽ അല്ലു അര്ജുന് വേണ്ടി ശബ്ദം നൽകുന്നത് ജിസ് ജോയ് ആണ്. 1997 ഇൽ ആണ് താനും ജയസൂര്യയും പരിചയപ്പെടുന്നതെന്നും പിന്നീട് തങ്ങൾ ഒരുമിച്ചു ടൂ മെൻ ഷോ ചെയ്താണ് മുന്നോട്ടു പോയതെന്നും ജിസ് ജോയ് പറയുന്നു. തങ്ങൾ ഒരുമിച്ചു ഒട്ടേറെ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ പോയിട്ടുണ്ട് എന്നും ജിസ് ജോയ് പറഞ്ഞു.
പിന്നീട് ജയസൂര്യ അഭിനയത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കുകയും 2002 ഇൽ ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിൽ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആ ചിത്രത്തിന് വേണ്ടി തങ്ങൾ രണ്ടു പേരും ഡബ്ബ് ചെയ്യാൻ പോയപ്പോൾ ഉണ്ടായ സംഭവം ജിസ് ജോയ് മാതൃഭൂമിക്ക് കൊടുത്ത അഭിമുഖത്തിൽ വിവരിക്കുന്നത് ഇങ്ങനെ, 2002 ലാണ് ജയൻ ആദ്യമായി നായകനായെത്തിയ ഊമപ്പെണ്ണിന് ഉരിയാടാപയ്യന്റെ ഡബ്ബിങ്ങിനായി അവനൊപ്പം തിരുവനന്തപുരത്ത് പോവുന്നത്. അവന്റെ കഥാപാത്രം ഊമയായത് കൊണ്ട് ഒരു മണിക്കൂറ് കൊണ്ട് ഡബ്ബിങ്ങ് തീർന്നു. ഞങ്ങളാണെങ്കിൽ ഒരു ഫുൾ ഡേ അവന്റെ ഡബ്ബിങ്ങിനായി മാറ്റി വച്ചിരുന്നു. അപ്പോഴാണ് അവർ ചോദിക്കുന്നത് വേറെ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യുന്നോ എന്ന് സന്തോഷത്തോടെ ഏറ്റെടുത്തു. അങ്ങനെ ഞാനും ജയനും കൂടി ആ സിനിമയിലെ ഇരുപത്തിരണ്ട് കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തു. 13 പേർക്ക് ജയൻ തന്നെ ശബ്ദം കൊടുത്തുവെന്ന് തോന്നുന്നു. അന്ന് തങ്ങളുടെ രണ്ട് പേരുടെയും ശബ്ദം ആർക്കും അറിയില്ല എന്നും ഇന്ന് ആ സിനിമ ടിവിയിൽ കാണുമ്പോൾ നിങ്ങൾ ചിരിച്ച് മരിക്കും എന്നും ജിസ് ജോയ് പറയുന്നു. കാരണം വരുന്നവർക്കും പോകുന്നവർക്കും തമിഴ് പറയുന്നവനും മലയാളം പറയുന്നവനുമെല്ലാം ഡബ്ബ് ചെയ്തത് ജിസ് ജോയിയും ജയസൂര്യയും ചേർന്നാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും സുപ്രധാന കഥാപാത്രങ്ങൾ അല്ലാത്ത എഴുപത്തഞ്ച് ശതമാനം പേരുടെയും ഡബ്ബിങ്ങ് ഒരു ദിവസം കൊണ്ട് തീരുന്നത് എന്നും ജിസ് ജോയ് കൂട്ടിച്ചേർക്കുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.