മലയാള സിനിമയിൽ ഒട്ടേറെ വ്യത്യസ്തമായതും ശ്രദ്ധേയമായതുമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് വി കെ പ്രകാശ്. വളരെ രസകരമായ ചിത്രങ്ങളോടൊപ്പം തന്നെ, വളരെ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നവയും, വളരെ സങ്കീർണമായ രീതിയിൽ മനുഷ്യ ബന്ധങ്ങൾ ചർച്ച ചെയ്യുന്നവയുമായ ചിത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ചിട്ടുണ്ട് ഈ സംവിധായകൻ. മലയാളത്തിലെ പ്രശസ്ത താരം ജയസൂര്യക്കൊപ്പം ഒന്നിലധികം ചിത്രങ്ങളാണ് വി കെ പ്രകാശ് ഒരുക്കിയിട്ടുള്ളത്. ജയസൂര്യ എന്ന നടന്റെ അഭിനയ ശേഷിയുടെ വിവിധ തലങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ വി കെ പ്രകാശ് ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പോസിറ്റീവ്, ഗുലുമാൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ത്രീ കിങ്‌സ്, പോപ്പിൻസ്, താങ്ക് യൂ എന്നീ ചിത്രങ്ങൾ ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയവയാണ്.
അതിൽ തന്നെ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലുടനീളം അതിലെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി അണ്ടർ വെയർ ഇല്ലാതെയാണ് ജയസൂര്യ അഭിനയിച്ചത് എന്നു ഇപ്പോൾ വെളിപ്പെടുത്തുകയാണ് വി കെ പ്രകാശ്. അതിലെ കഥാപാത്രത്തിന്റെ നടപ്പ് കൃത്യമായി കൊണ്ടു വരാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നും വി കെ പ്രകാശ് പറയുന്നു. തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി എന്ത് ചെയ്യാനും, എത്രമാത്രം കഷ്ടപ്പെടാനും തയ്യാറായ നടനാണ് ജയസൂര്യ എന്നും വി കെ പ്രകാശ് പറയുന്നു. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് വി കെ പ്രകാശ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. പുനരധിവാസം, മുല്ലവള്ളിയും തേൻമാവും, ഫ്രീക്കി ചക്ര, പോലീസ്, മൂന്നാമതൊരാൾ, ഫിർ കഭി, കാവ്യാസ് ഡയറി, കര്മയോഗി, സൈലൻസ്, നത്തോലി ഒരു ചെറിയ മീനല്ല, ഷട്ടർ, നിർണ്ണായകം, റോക്ക് സ്റ്റാർ, മരുഭൂമിയിലെ ആന, കെയർ ഫുൾ, പ്രാണ എന്നിവയാണ് വി കെ പ്രകാശ് ഒരുക്കിയ മറ്റ് ചിത്രങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.