മലയാളികളുടെ പ്രീയപ്പെട്ട താരം ജയറാമിന്റെ ഞെട്ടിക്കുന്ന മേക് ഓവർ കണ്ടു അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ. വിജീഷ് മണി സംവിധാനം ചെയ്യുന്ന നമോ എന്ന ചിത്രത്തിലാണ് തല മൊട്ടയടിച്ച ജയറാം എത്തുന്നത്. ശ്രീകൃഷ്ണന്റെയും കുചേലന്റെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. കുചേല കഥാപാത്രത്തെ കേന്ദ്രീകരിച്ചു ഒരുക്കുന്ന ഈ ചിത്രത്തിൽ കുചേല വേഷത്തിലാണ് ജയറാം എത്തുന്നത് എന്നാണ് വിവരം. സംസ്കൃതത്തിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നും ഇതിന്റെ പോസ്റ്റർ നമ്മളോട് പറയുന്നു. അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററും ജയറാമിന്റെ ലുക്കും ഏറെ ശ്രദ്ധ നേടുകയാണ്. അനൂപ് ജലോട്ട സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് എസ് ലോകനാഥൻ ആണ്. യു പ്രസന്ന കുമാർ, ഡോക്ടർ എസ് എൻ മഹേഷ് ബാബു എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബി ലെനിൻ ആണ്.
ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിജീഷ് മണി തന്നെയാണ്. ഈ വർഷം തന്നെ റിലീസ് ചെയ്യാൻ പോകുന്ന നമോ ജയറാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇപ്പോൾ തെലുങ്കു, തമിഴ് ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ജയറാം. അല്ലു അർജുന് ഒപ്പം ജയറാം അഭിനയിച്ച അങ്ങ് വൈകുണ്ഠപുരത്തു എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അത് കൂടാതെ മണി രത്‌നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ പൊന്നിയിൽ സെൽവനിലും ജയറാം ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ജയറാമിനെ കാത്തിരിക്കുകയാണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.