ഹാസ്യതാരം രാമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത ഇന്നലെ പുറത്തിറങ്ങി. ചിത്രത്തിൽ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ധർമജൻ, അശോകൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് വേഷത്തിൽ അഭിനയിക്കുന്നു. ഇന്നലെ പുറത്തിറങ്ങിയ ചിത്രം വളരെ മികച്ച പ്രതികരണമാണ് കരസ്ഥമാക്കുന്ന. ചിത്രം പ്രേക്ഷകരെ ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും ഓർത്തുവെക്കാവുന്ന കൊച്ചു ചിത്രമായി മാറിയിട്ടുണ്ട്. ചിത്രത്തിലൂടെ ജയറാം വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സുഹൃത്തും മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിലൊരാളായ രമേശ് പിഷാരടിയുടെ ചിത്രമായതിനാൽ തന്നെ പ്രതീക്ഷകൾ ഏറെയായിരുന്നു. ചിത്രത്തിനായി ജയറാം തന്റെ കരിയറിൽ ഇന്നോളം സ്വീകരിക്കാത്ത മേക്കോവറിൽ കൂടി എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷ ഇരട്ടിയായി. എന്ത് തന്നെയായാലും പ്രതീക്ഷകൾ എല്ലാം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് ജയറാം കാഴ്ചവച്ചത്.
മലയാളികൾക്ക് ഒരു കാലത്ത് ഏറ്റവുമധികം പ്രിയപ്പെട്ടതും പിന്നീട് സംവിധായകർക്ക് അധികമൊന്നും ഉപയോഗിക്കാൻ പറ്റാത്തതുമായ ജയറാം മാനറിസം ചിത്രത്തിൽ മികച്ച രീതിയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്.
ചിത്രത്തിൽ ജയറാമിനൊപ്പം എത്തിയ കുഞ്ചാക്കോ ബോബനും തന്റെ വേഷം മികച്ചതാക്കി. പൊട്ടിചിരിപ്പിക്കുമ്പോൾ തന്നെ ഉള്ളിൽ ചെറിയ നൊമ്പരവും നൽകിയ കൊച്ചു ചിത്രം വിഷുക്കാലത്ത് ജയറാമിന്റെ വലിയ തിരിച്ചുവരവാണ് മാറിയിരിക്കുകയാണ്..
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.