ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പഞ്ചവർണ്ണതത്ത, വലിയ പ്രകടനം നടത്തി മുന്നേറുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി ഒരുക്കിയ ചിത്രം വിഷു റിലീസ് ആയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ഇതിനോടകം തന്നെ വമ്പൻ കളക്ഷൻ നേടി കഴിഞ്ഞു എന്നാണ് അറിയുന്നത്. മികച്ച പ്രതികരണം വന്ന ചിത്രം 11 കോടിയോളം കളക്ട് ചെയ്തത് വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ കൂടിയാണ് ഇത്ര വലിയ വിജയം ചിത്രത്തിന് ഉണ്ടായത്. റിലീസ് ചെയ്ത ഭൂരിഭാഗം തിയറ്ററുകളിലും ചിത്രം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റിലീസിന് മുമ്പുതന്നെ ട്രെയിലറുകളും പാട്ടുകളും എല്ലാം വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ സംപ്രേഷണാവകാശം നാലുകോടിക്ക് അടുത്താണ് വിറ്റുപോയത്.
എന്തുതന്നെയായാലും തുടർച്ചയായ പരാജയങ്ങൾ നേരിട്ടുകൊണ്ടിരുന്ന ജയറാമിന് ചിത്രം വളരെ വലിയ ഒരു തിരിച്ചുവരവിന് തന്നെയാണ് വഴിയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനെ ഇത്ര വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്കും രമേഷ് പിഷാരടിക്കും നന്ദിപറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം ജയറാം ഫേസ്ബുക്കിൽ എത്തിയിരുന്നു. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ കഴിഞ്ഞ ഞായറാഴ്ച ജയറാം 3 തീയറ്ററുകളിലെത്തി. ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ കുടുംബനായകൻ തിരിച്ചുവന്നതിൽ കുടുംബപ്രേക്ഷകരും വളരെയധികം സന്തോഷത്തിലാണ്. ചിത്രത്തിനായി ജയറാം വളരെയധികം മേക്കോവറുകളും കഷ്ടപ്പാടുകളും സഹിച്ചിരുന്നു. എന്തു തന്നെയായാലും അതിനുള്ള വലിയൊരു ഫലം കിട്ടി എന്നു തന്നെ അനുമാനിക്കാം. ചിത്രത്തിൽ അഭിനേതാക്കൾക്കൊപ്പം പക്ഷിമൃഗാദികൾക്കും കൂടി പ്രാധാന്യം നൽകിയിട്ടുണ്ട്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനുവേണ്ടി മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.