മലയാളത്തിന്റെ പ്രിയതാരമായ ജയറാം വർഷങ്ങൾ മുൻപ് മുതലേ തമിഴിൽ പ്രശസ്തനാണ്. എന്നാൽ തെലുങ്കിൽ ജയറാം കയ്യടി നേടിയെടുക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായിട്ടില്ല. എന്നാലിപ്പോൾ തെലുങ്കു സിനിമകളിൽ കൂടുതൽ ശ്രദ്ധിച്ചു മുന്നോട്ടു പോകുന്ന ജയറാം ഇനി ചെയ്യാൻ പോകുന്നത് വമ്പൻ തെലുങ്കു ചിത്രങ്ങളാണ്. ഈ വർഷമാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനൊപ്പം ജയറാം അഭിനയിച്ച അല്ല വൈകുണ്ഠപുറംലോ എന്ന ചിത്രം റിലീസ് ചെയ്തതും വമ്പൻ വിജയം നേടിയതും. അതിനു ശേഷം ജയറാം അഭിനയിക്കാൻ പോകുന്ന തെലുങ്കു ചിത്രങ്ങൾ തെലുങ്കിലെ മുൻനിര സൂപ്പർ താരങ്ങളായ ജൂനിയർ എൻ ടി ആർ, പ്രഭാസ് എന്നിവർക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജയറാം തന്നെയാണ് ഈ കാര്യം അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞത്. പ്രഭാസ്, ജൂനിയർ എൻ ടി ആർ എന്നിവർ ഇനി ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെ ഭാഗമായി ജയറാമും എത്തുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
ഇത് കൂടാതെ ജയറാം നായകനായി ഇനി റിലീസ് ചെയ്യാനുള്ളത് നമോ എന്ന സംസ്‌കൃത ചിത്രമാണ്. കുറച്ചു ദിവസം മുൻപ് ഈ ചിത്രത്തിലെ ഒരു ഗാനം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്തിരുന്നു. വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കുചേലൻ ആയാണ് ജയറാം അഭിനയിക്കുന്നത്. മണി രത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൽ സെൽവനിലും ജയറാം അഭിനയിക്കുന്നുണ്ട്. ഐശ്വര്യ റായ്, വിക്രം, തൃഷ, വിക്രം പ്രഭു, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രഭു, കിഷോർ, റഹ്മാൻ തുടങ്ങി ഒരു വലിയ താരനിരയണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൽ സെൽവൻ. മലയാളത്തിൽ ഇനി അടുത്തകാലത്തെങ്ങും ജയറാമിനെ കാണാൻ സാധിക്കാത്തത്രയും അന്യ ഭാഷകളിൽ തിരക്കിലാണ് ഈ നടൻ.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.