മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തുന്ന നടൻ ആണ് ജയറാം. അത്കൊണ്ട് തന്നെ ഇരുവരെയും തമാശയായി ട്രോളാൻ പോലുമുള്ള അവകാശം അവർ നൽകിയിരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളും ജയറാം ആണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ തനിക്കു സ്വന്തം ചേട്ടന്മാരെ പോലെ ആണെന്നും തനിക്ക് എന്ത് ആവശ്യം വന്നാലും ഒരു വിളിപ്പുറത് അവർ എന്നും ഉണ്ടായിട്ടുണ്ട് എന്നും ജയറാം പറയുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വളരെ രസകരമായ ഒരു പഴയ കഥ പറയുകയാണ് ജയറാം. ഒരു ചാനെൽ പ്രോഗ്രാമിൽ സംവിധായകൻ സിദ്ദിഖ്, നടൻ കലാഭവൻ ഷാജോൻ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് ജയറാം ഈ കഥ പറയുന്നത്.
മൃഗയ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടി ജോയിൻ ചെയ്ത ദിവസം. കോഴിക്കോട് ആയിരുന്നു അതിന്റെ ഷൂട്ട്. ആ സമയത്തു മറ്റൊരു ചിത്രത്തിന്റെ ജോലിയുമായി ജയറാമും കോഴിക്കോട് ഉണ്ട്. അങ്ങനെ ജയറാമും മൃഗയയുടെ സെറ്റിൽ ഉള്ളപ്പോൾ ആണ് മമ്മൂട്ടി അവിടേക്ക് വരുന്നത്. അതിൽ പുലി വേട്ടക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഷൂട്ടിങ്ങിന് വേണ്ടി സംഘട്ടന സംവിധായകൻ ഗോവിന്ദ് രാജ് കൊണ്ടു വന്നത് ഒരു ഒറിജിനൽ പുലിയെ തന്നെ ആയിരുന്നു. റാണി എന്നാണ് പുലിയുടെ പേരു എന്നും പാവം ആണെന്നും പറഞ്ഞാൽ കേൾക്കുന്ന അനുസരണ ഉള്ള പുലി ആണെന്നുമാണ് ഗോവിന്ദ് രാജ് പറഞ്ഞത്.
എന്നാൽ ഗോവിന്ദ് രാജ് പറഞ്ഞതിൽ പൂർണ്ണ വിശ്വാസം വരാത്ത മമ്മൂട്ടി പുലിയെ ഒന്നു കൂട് തുറന്നു വിടാൻ നിർദേശിച്ചു. അതുപ്രകാരം പുലിയെ ഗോവിന്ദ് രാജ് കൂടു തുറന്നു വിട്ടതും ആ പുലി നേരെ പാഞ്ഞു അവിടെ കെട്ടിയിട്ടിരുന്ന ഒരു ആടിനെ ഒറ്റയടിക്ക് കൊന്നു കടിച്ചു വലിച്ചു കൊണ്ട് കൂട്ടിലേക്ക് പോയി. ഗോവിന്ദ് രാജ് പറഞ്ഞത് ഒന്നും പുലി അനുസരിച്ചില്ല. ഇത് കണ്ടതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമ എന്നു ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മമ്മൂട്ടി സെറ്റിൽ നിന്നു ഒറ്റ പോക്ക് ആയിരുന്നു എന്നാണ് ജയറാം പറയുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.