മലയാള സിനിമയിലെ ഏറ്റവും വലിയ ആനപ്രേമിയും കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരവുമാണ് ജയറാം. അല്ലു അർജ്ജുൻ ചിത്രമായ അങ് വൈകുണ്ഠപുരത്തിന് വേണ്ടി താരം നല്ല രീതിയിൽ ഭാരം അടുത്തിടെ കുറക്കുകയുണ്ടായി. ഞെട്ടിക്കുന്ന മേക്ക് ഓവർ തന്നെയായിരുന്നു താരം ഈ സിനിമയ്ക്ക് വേണ്ടി നടത്തിയത്. ഫിറ്റ്നെസിന് ഇപ്പോൾ വളരെയധികം പ്രാധാന്യം കൊടുക്കുന്ന താരമായി ജയറാം മാറിയിരിക്കുകയാണ്. ഫിറ്റ്നെസിന്റെ കാര്യത്തിൽ ആരാധന തോന്നിയ വ്യക്തികളെ കുറിച്ചു ജയറാം തുറന്ന് പറഞ്ഞിരിക്കുകയാണ്. തമിഴകത്തെ ദളപതി വിജയ്യോടാണ് ഫിറ്റ്നെസിന്റെ കാര്യത്തിൽ തനിക്ക് വലിയ ആരാധന തോന്നിയിട്ടുളളതെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
വർഷങ്ങളായി ഒരു ഫിഗറും ചെറുപ്പവും നിലനിർത്തുന്ന താരമാണ് വിജയെന്ന് താരം വ്യക്തമാക്കി. തുപ്പാക്കിയിലാണ് വിജയും ജയറാമും അവസാനമായി ഒരുമിച്ചു അഭിനയിച്ചത്. തുപ്പാക്കി ഷൂട്ടിംഗ് സമയത്ത് ഇരുവരും ഒരു ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ആഡംബര ഹോട്ടലിൽ ബ്രെക്ക്ഫാസ്റ്റിന് അതിവിശാലമായ വിഭാഗങ്ങൾ നിരത്തി വെച്ചപ്പോൾ എന്തായിരിക്കും വിജയ് കഴിക്കുക എന്നത് അറിയാൻ അന്ന് ഏറെ കൗതുകത്തോടെ നോക്കിയിരുന്നു ജയറാം സൂചിപ്പിക്കുകയുണ്ടായി. ഇത്തിരി സലാഡും ഗ്രീൻ ലീവ്സും മറ്റുവാണ് അദ്ദേഹം ഭക്ഷിച്ചതെന്ന് ജയറാം വ്യക്തമാക്കി. ഭക്ഷണത്തിന്റെ മുന്നിലെ ആ നിയന്ത്രണമാണ് വിജയുടെ ഫിറ്റ്നെസ് രഹസ്യമെന്ന് ജയറാം അഭിപ്രായപ്പെട്ടു. അതുപോലെ തമിഴ് നടൻ സത്യരാജും ഫിറ്റ്നെസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണെന്ന് ജയറാം കൂട്ടിച്ചേർത്തു. ന്യൂസിലാൻഡിൽ ഒരു സിനിമയുടെ ഭാഗമായി 45 ദിവസം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായി. ദിവസത്തിലെ ഏത് സമയവും വ്യായാമം ചെയ്യുന്നത് ശീലമാക്കണം എന്ന ഉപദേശമാണ് സത്യരാജ് തനിക്ക് തന്നതെന്ന് ജയറാം പറയുകയുണ്ടായി. വെറുതെ റൂമിലും ക്യാരവനിലും ഇരിക്കുമ്പോളും അദ്ദേഹം പുഷ്അപ്പ് എടുക്കാറുണ്ടെന്ന് ജയറാം വ്യക്തമാക്കി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.