പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സിനിമ താരവും ചാനൽ അവതാരകനുമൊക്കെയായ രമേശ് പിഷാരടി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്. പഞ്ചവർണ്ണ തത്ത എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാർ ആയി എത്തുന്ന ഈ കോമഡി ചിത്രത്തിൽ അനുശ്രീ ആണ് നായിക വേഷത്തിൽ എത്തുന്നത്. മികച്ച ഒരുപിടി മലയാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻ പിള്ളൈ രാജു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. . ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് ടീസർ പോലെ ഒരു അനൗൺസ്‌മെന്റ് ടീസർ അണിയറ പ്രവർത്തകർ ഇന്ന് പുറത്തിറക്കി. ചിത്രത്തിലെ ജയറാമിന്റെ ലുക്ക് ആണ് എല്ലാവരെയും ഞെട്ടിച്ചത്. തല മൊട്ടയടിച്ച ലുക്കിൽ ആണ് ജയറാം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ജയറാം ഉടനെ അഭിനയിക്കാൻ പോകുന്നത്. ഒക്ടോബര് ആദ്യ വാരം സലിം കുമാർ- ജയറാം ചിത്രം ഷൂട്ടിംഗ് തുടങ്ങും.
ഒക്ടോബറിൽ ജയറാം- സമുദ്രക്കനി ചിത്രമായ ആകാശ മിട്ടായി പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. കുഞ്ചാക്കോ ബോബൻ ഇപ്പോൾ സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു എന്ന ചിത്രം ചെയ്യുകയാണ്.ഇതിനെല്ലാം ശേഷം ആയിരിക്കും ഇവർ രമേശ് പിഷാരടി ചിത്രം തുടങ്ങുക. രമേശ് പിഷാരടി ഇതിനു മുൻപേ പുഞ്ചിരിക്കു പരസ്പരം എന്നൊരു ഷോർട് ഫിലിം നിർമ്മിച്ചിട്ടുണ്ട് . കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഈ ഷോർട് ഫിലിമിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സപ്ത തരംഗ് സിനിമയുടെ ബാനറിൽ ആണ് പഞ്ചവർണ്ണ തത്ത എന്ന ചിത്രം മണിയൻ പിള്ളൈ രാജു നിർമ്മിക്കുന്നത്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം പകരുന്നത് ഔസേപ്പച്ചൻ ആണ്. നാദിർഷ ഒരു അവതരണ ഗാനം ഈ ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നു.പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ സലിം കുമാറും അഭിനയിക്കുന്നുണ്ട്. പുഞ്ചിരിക്കു പരസ്പരം എന്ന ഷോർട് ഫിലിം സംവിധാനം ചെയ്ത ഹരി പി നായരോടൊപ്പം ചേർന്നാണ് രമേശ് പിഷാരടി ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.