മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാളായ ജയറാം ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അടുത്തകാലത്തായി വമ്പൻ അന്യ ഭാഷാ ചിത്രങ്ങളുടെ ഭാഗമായി തിളങ്ങി നിന്നിരുന്ന ജയറാം, ഒരു മെഗാ മാസ്സ് ത്രില്ലർ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ആട്, അഞ്ചാം പാതിര എന്നീ വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ജയറാം വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ജയറാം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോഴിതാ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവത്തകർ
ഒരു മെഡിക്കൽ ത്രില്ലർ ആയി കഥ പറയുന്ന ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ രൺദീർ കൃഷ്ണനാണ്. ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് അബ്രഹാം ഓസ്ലർ നിർമ്മിക്കുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതമൊരുക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിർവഹിക്കുക സൈജു ശ്രീധരന്‍ എന്നിവരാണ്. കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്സ് എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന മറ്റ് സാങ്കേതിക പ്രവർത്തകർ. മലയാളി പ്രേക്ഷകരുടെ പൾസ് കൃത്യമായി മനസ്സിലാക്കിയ സംവിധായകനും, അവരെ തന്റെ പ്രകടന മികവ് കൊണ്ട് അമ്പരപ്പിച്ച നായകനും ഒരുമിക്കുമ്പോൾ, ഗംഭീര സ്വീകരണമാണ് ഈ ചിത്രത്തിന് പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ നൽകുന്നത്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.