മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡിനോ ഡെന്നിസ്. പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനായ ഡിനോ ഒരുക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് മൈൻഡ് ഗെയിം ത്രില്ലർ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എങ്കിലും ഇപ്പോൾ കേൾക്കുന്ന പേരുകൾ ആരാധകരിൽ ആവേശമുണ്ടാക്കുന്നവയാണ്. മമ്മൂട്ടിക്കൊപ്പം ജയറാം, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മാര്‍ച്ച് അവസാനത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. മമ്മൂട്ടി- നിസാം ബഷീർ ചിത്രം റോഷാക്ക് പോലെ ഒരു സ്റ്റൈലിഷ് ത്രില്ലറായി പ്ലാൻ ചെയുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് നിമിഷ് രവി ആയിരിക്കും. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ്. ഈ ചിത്രം പൂർത്തിയാക്കി മാർച്ച് ഇരുപത്തിയഞ്ചോടെ അദ്ദേഹം ഡിനോ ഡെന്നിസ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലായി ഒരുക്കുന്ന കണ്ണൂർ സ്‌ക്വാഡിൽ പോലീസ് ഓഫീസറായി ആണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, ഷറഫുദീൻ, അസീസ് നെടുമങ്ങാട്, ഗായത്രി അരുൺ എന്നിവരും വേഷമിടുന്നു.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.