‘ബാഗമതി’ എന്ന തെലുങ്ക് വേഷത്തിന് വേണ്ടി നടൻ ജയറാം നടത്തിയ മേക്ക് ഓവർ ശ്രദ്ധപിടിച്ചുപറ്റുകയാണ്. അല്‍പ്പം നരച്ച കുറ്റിത്തലമുടിയും താടിയും കണ്ണടയുമായി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. തല മുണ്ഡനം ചെയ്ത് താടി വളര്‍ത്തിയ രീതിയിലുള്ള ലുക്ക് ജയറാം നേരത്തെ പുറത്തുവിട്ടിരുന്നു. ‘ബാഗമതി’യിൽ വില്ലൻ വേഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം എത്തുന്നത്.
അന്യഭാഷകളില്‍ മലയാള താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പതിവായിരിക്കെയാണ് ജയറാം തെലുങ്കിൽ ഒരു മുഖ്യവേഷം അവതരിപ്പിക്കുന്നത്. ജയറാമിനെ കൂടാതെ മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.
ബാഹുബലിയിലെ ‘ദേവസേന’ യ്ക്ക് ശേഷം ശേഷം അനുഷ്‌ക്ക ഷെട്ടി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബാഗമതി’. പതിനെട്ടു കിലോയോളം ഭാരം ഈ ചിത്രത്തിന് വേണ്ടി അനുഷ്‍ക കുറച്ചതായാണ് സൂചന. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്.എസ് തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വി. വംശി കൃഷ്ണ റെഡ്‌ഡി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെക്കന്റ് ദൈർഘ്യമുളള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.