പ്രശസ്ത സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത രൗദ്രം 2018 എന്ന ചിത്രം ഈ വരുന്ന ഒക്ടോബർ 18 നു റിലീസ് ചെയ്യാൻ പോവുകയാണ്. പ്രശസ്ത രചയിതാവും സംവിധായകനും നടനുമായ രഞ്ജി പണിക്കർ ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. റിലീസിന് മുൻപേ തന്നെ ഒട്ടേറെ അംഗീകാരങ്ങളും പ്രശംസകളും നേടിയെടുത്ത ഈ ചിത്രം ഫിലിം ഫെസ്റ്റിവലുകളിൽ കയ്യടിയും നേടിയെടുത്തു. ഈ ചിത്രത്തിൽ നാരായണൻ എന്ന് പേരുള്ള കഥാപാത്രം ആയാണ് രഞ്ജി പണിക്കർ എത്തുന്നത്. ജയരാജ് തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ സുരേഷ് കുമാർ മുട്ടത്തു ആണ്. സച്ചിൻ ശങ്കർ മന്നത്തു സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് നിഖിൽ എസ് പ്രവീണും എഡിറ്റ് ചെയ്തിരിക്കുന്നത് ജിനു ശോഭയും ആണ്.
നാരായണൻ എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് രഞ്ജി പണിക്കർ പറയുന്നത് ഇങ്ങനെ,” ബൗദ്ധികമായി ഏറെ ഉന്നതിയിലായിരുന്ന ഒരു ഭൂതകാലത്തിനും ചെറിയ കുട്ടികള്‍ക്ക് വേണ്ടുന്നതിലേറെ ശ്രദ്ധ ആവശ്യമുള്ള വര്‍ത്തമാനകാലത്തിനും ഇടയിലെവിടെയോ കുടുങ്ങിക്കിടക്കുകയാണ് നാരായണന്റെ മനസ്. ശരീരം നേരിടുന്ന പ്രായത്തിന്റേതായും അല്ലാത്തതുമായ പരിമിതികളുമുണ്ട്. വിശപ്പോ മറ്റ് അസ്വസ്ഥതകളോ നേരിടുമ്പോഴും ഓര്‍മ്മകളുടെ അലോസരം ഉണ്ടാകുമ്പോഴും നാരായണന്‍ ഭാര്യ മേരിക്കുട്ടിയെ അന്വേഷിക്കും. അല്ലാത്തപ്പോഴൊക്കെ സംഗീതം മാത്രമാണ് അയാള്‍ക്ക് വേണ്ടത്. അങ്ങനെയൊരാള്‍ എങ്ങനെയാകും മഹാപ്രളയത്തെ നേരിട്ടിട്ടുണ്ടാവുക എന്നത് അവതരിപ്പിക്കുക അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. രൗദ്രം 2018 ആ ശ്രമത്തിന്റെ കൂടി ഫലമാണ്. ഒക്‌റ്റോബര്‍ 18ന് റിലീസിനെത്തുന്ന ചിത്രത്തിനും നാരായണനും നിങ്ങളുടെ ഏവരുടെയും പിന്തുണ ഉറപ്പായും ഉണ്ടാവണം”.
നവരസങ്ങൾ അടിസ്ഥാനമാക്കി ജയരാജ് എടുത്ത ചിത്രങ്ങളുടെ ശ്രേണിയിൽ വരുന്ന ചിത്രമാണ് രൗദ്രം 2018 . ശാന്തം, കരുണം, ഭീഭത്സം, അത്ഭുതം, വീരം, ഭയാനകം എന്നീ ചിത്രങ്ങൾ ആണ് ഇതിനു മുൻപ് ഈ ശ്രേണിയിൽ ജയരാജ് ഒരുക്കിയ ചിത്രങ്ങൾ. 2 തവണ മികച്ച സംവിധായകന് ഉള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള ജയരാജ് ഒന്നിലധികം തവണ സംസഥാന അവാർഡും നേടിയിട്ടുണ്ട്. ഒട്ടേറെ ജയരാജ് ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള ദേശീയ- സംസ്ഥാന പുരസ്‍കാരണങ്ങൾ നേടിയെടുത്തിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.