Jayaraj to make a movie based on Nipah virus outbreak
കോഴിക്കോട് ജില്ലയെ ഭീതിയിൽ ആഴ്ത്തിയ ദുരന്തമാണ് നിപ്പ വൈറസ്. പലരുടെയും ജീവൻ എടുക്കുകയും അതോടൊപ്പം ചികിൽസിക്കാൻ നിന്ന ലിനി എന്ന നഴ്സിനെ വരെ മരണത്തിലെത്തിച്ച ഈ അസുഖം കേരളക്കരയിൽ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു. മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരാളായ ജയരാജ് നിപ്പ വൈറസിനെ ആസ്പദമാക്കി ഒരു സിനിമയെടുക്കുവാൻ ഒരുങ്ങുകയാണ്. ‘രൗദ്രം’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ജയരാജ് സിനിമകൾ പരിശോധിക്കുമ്പോൾ ഒരു പ്രത്യകത കാണാൻ സാധിക്കും, നവരസ പരമ്പരയെ മുൻനിർത്തിയാണ് അദ്ദേഹം ഓരോ ചിത്രവും അണിയിച്ചൊരുക്കുന്നത്. ജയരാജ് അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഭയാനകം’. രഞ്ജി പണിക്കരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഭയാനകത്തിലൂടെ രണ്ട് നാഷണൽ അവർഡുകളാണ് ജയരാജിനെ തേടിയെത്തിയത്, മികച്ച സംവിധായകനും- മികച്ച തിരകഥാകൃത്തിനുമുള്ള ഈ വർഷത്തെ നാഷണൽ അവാർഡ് അദ്ദേഹം സ്വന്തമാക്കി.
‘ഭയാനകം’ സിനിമയെ കുറിച്ചു സംസാരിക്കാൻ വിളിച്ചു വരുത്തിയ പത്ര സമ്മേളനത്തിലാണ് തന്റെ അടുത്ത ചിത്രം ‘രൗദ്രം’ അന്നൗൻസ് ചെയ്തത്. ചിത്രത്തിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് ജയരാജ് അറിയിച്ചത്. സിനിമ മേഖലയിലെ പ്രശ്നങ്ങളല്ല തന്നെ ബാധിക്കുന്നതെന്നും സമൂഹത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഓരോ വിപത്തുക്കളെയാണ് താൻ നിസ്സഹായതോടെ നോക്കി കാണുന്നതെന്ന് ജയരാജ് വ്യക്തമാക്കി. കോഴിക്കോടിൽ അരങ്ങേറിയ നിപ്പ വൈറസ് എന്ന ദുരന്താവസ്ഥയെ കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ അതിൽ ഒരു സിനിമയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് താൻ ഈ പ്രോജക്റ്റുമായി മുന്നോട്ട് വരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രൗദ്രരസത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കുവാനാണ് താൻ തയ്യാറെടുക്കുന്നതെന്നും തുടർ പഠനങ്ങൾക്കായി കോഴിക്കോട് സന്ദര്ശിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.