കഴിഞ്ഞ ദിവസമാണ് പ്രശസ്ത സംവിധായകൻ ആഷിഖ് അബു തന്റെ പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ആഷിഖ് അബു തന്നെ നിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പേര് വൈറസ് എന്നാണ്. കോഴിക്കോട് ഉണ്ടായ നിപ്പ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ചിത്രമാണ് ഇത്. ആസിഫ് അലി, ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് , ദിലീഷ് പോത്തൻ, കാളിദാസ് ജയറാം, രേവതി, പാർവതി, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ എന്നിങ്ങനെ ഒരു വലിയ താരനിരയെ തന്നെ അണിനിരത്തിയാണ് ആഷിക് അബു ഈ ചിത്രം ഒരുക്കാൻ പോകുന്നത്. എന്നാൽ ഇതേ കഥാ പശ്ചാത്തലത്തിൽ തന്നെ പ്രശസ്ത സംവിധായകൻ ജയരാജ് രൗദ്രം എന്ന പേരിൽ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ആ ചിത്രം ആരംഭിക്കാൻ ഉള്ള തയ്യാറെടുപ്പിലുമായിരുന്നു ജയരാജ്.
എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്നത് ഒരേ കഥ പറയുന്ന രണ്ടു ചിത്രങ്ങൾ ആവശ്യമില്ല എന്നും ആഷിഖ് ചിത്രത്തിന് വേണ്ടി തന്റെ പ്രൊജക്റ്റ് താൻ ഉപേക്ഷിക്കുകയാണ് എന്നുമാണ്. തന്നേക്കാൾ നന്നായി ഈ കഥ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആഷിഖിന് കഴിയും എന്ന് തനിക്കു പൂർണ്ണ വിശ്വാസം ഉണ്ടെന്നും ജയരാജ് പറഞ്ഞു. നിപ്പ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ ലിനി സിസ്റ്റർ ആയി റിമ കല്ലിങ്കലും മന്ത്രി കെ കെ ശൈലജ ടീച്ചർ ആയി രേവതിയും ഈ ചിത്രത്തിലെത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുഹ്‌സിൻ പരാരിയും സുഹാസ്- ഷറഫു ടീമും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രാജീവ് രവിയും സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും, എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനും ആണ്. അടുത്ത വർഷം സമ്മർ വെക്കേഷൻ സമയത്തു വൈറസ് തിയേറ്ററിൽ എത്തിക്കാൻ ആണ് നീക്കം
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.