വിപിൻ ദാസ് സംവിധാനം ചെയ്ത ബേസിൽ ജോസഫും ദർശന രാജേന്ദ്രനും അഭിനയിച്ച ജയ ജയ ജയ ജയ ഹേ ബോളിവുഡിലേക്കെന്ന് സൂചന. ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ പുരോഗമിക്കുകയാണ്. ബോളിവുഡ് നടൻ അമീർഖാനാണ് സിനിമ പുനർനിർമ്മിക്കാൻ താത്പര്യം കാണിച്ചിരിക്കുന്നത. ജയ ജയ ജയ ജയ ഹേ കണ്ട് ഇഷ്ടപ്പെട്ട അമീർഖാൻ സിനിമയെ വാനോളം പുകഴ്‌ത്തിയെന്നാണ് റിപ്പോർട്ട്. വിപിൻദാസും നാഷിദ് മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു ‘ജയ ജയ ജയ ജയ ഹേ’ നിർമിച്ചത്.
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി എല്ലാത്തരം ജനങ്ങളെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നീങ്ങുന്ന ചിത്രമാണ്. ജയ ജയ ജയ ജയഹേ. കേരളത്തിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിക്കുന്ന പെൺകുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോവുന്ന കാര്യങ്ങളെ പെറുക്കിയെടുത്ത് സിനിമയാക്കിയതാണെന്ന് ഒറ്റവാചകത്തിൽ പറയാം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.