[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആളിപടരാൻ ജനഗണമന ഇനി ഒടിടിയിലും; റിലീസ് തീയതി പുറത്ത്

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം കഴിഞ്ഞമാസമാണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചു. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം, റ്റു കൺഡ്രീസ്, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മ പർവ്വം എന്നിവക്ക് ശേഷം അമ്പതു കോടി ക്ലബിലെത്തുന്ന മലയാള ചിത്രമാണ് ജനഗണമന. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി കൂടി വന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ഡേറ്റും അവർ തന്നെയാണ് പുറത്ത് വിട്ടത്.

വരുന്ന ജൂൺ രണ്ടിനാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴും കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രം എന്ന് നിന്റെ മൊയ്തീന് ശേഷമുള്ള പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും വലിയ വിജയമാണ്. കേരളത്തിൽ നിന്ന് ഇതിനോടകം ഇരുപത്തിയെട്ടു കോടിയോളമാണ് ഈ ചിത്രം നേടിയ കളക്ഷൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീജിത്ത് സാരംഗ് ആണ്. മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.