സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ പുതിയ ചിത്രമാണ് ജനഗണമന. ക്വീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവയാണ്. കഴിഞ്ഞ വർഷം പുറത്തു വന്ന ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ അടുത്തിടെയാണ് ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റും അവർ പുറത്തു വിട്ടത്. ഏപ്രിൽ ഇരുപത്തിയെട്ടിന് ഈദ് റിലീസ് ആയാണ് ജനഗണമന റിലീസ് ചെയ്യുക. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇതിന്റെ ട്രൈലെർ റിലീസ് ഡേറ്റും പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മാർച്ച് മുപ്പതിന് ആണ് ഇതിന്റെ ട്രൈലെർ പുറത്തു വരിക എന്നാണ് അദ്ദേഹം അറിയിച്ചത്.
പാൻ ഇന്ത്യൻ ചിത്രമായി ആഗോള റിലീസ് ആയാണ് ഏപ്രിൽ ഇരുപത്തിയെട്ടിന് ഈ ചിത്രം എത്തുന്നത്. രണ്ടു ഭാഗങ്ങൾ ആയാണ് ഈ ചിത്രം വരിക എന്നും. ഇതിന്റെ ട്രെയ്ലറിൽ കാണാൻ പോകുന്ന ദൃശ്യങ്ങൾ രണ്ടാം ഭാഗത്തിലെ ആണെന്ന പ്രത്യേകതയും ഉണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്. മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല എന്ന മഹാത്മ ഗാന്ധിയുടെ വാചകം കുറിച്ച് കൊണ്ടാണ് നേരത്തെ ഇതിന്റെ റിലീസ് പ്രഖ്യാപന പോസ്റ്റർ പൃഥ്വിരാജ് പങ്കു വെച്ചിരുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.