[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മാത്രമല്ല ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്.

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം ‘ദേവ’യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത്. ടീസർ പുറത്തുവിട്ടതോടെ പ്രേക്ഷക ഹൃദയത്തിൽ വീണ്ടും തരം​ഗമായിരിക്കുകയാണ് ജേക്സ് ബിജോയ്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളീവുഡ് ചിത്രമാണിത്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഹൈ പ്രൊഫൈൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂർ പ്രത്യക്ഷപ്പെടുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. ടീസർ റിലീസായതോടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘മുംബൈ പോലീസ്’ന്റെ റീമേക്കാണോ ‘ദേവ’ എന്ന ചർച്ചയും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ജനുവരി 31ന് തിയറ്ററുകളിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

‘പൊറിഞ്ചു മറിയം ജോസ്’, ‘അയ്യപ്പനും കോശിയും’, ‘ജന ഗണ മന’, ‘പോർ തൊഴിൽ’, ‘കിംഗ് ഓഫ് കൊത്ത’, ‘സരിപോദാ ശനിവാരം’, ‘ഹലോ മമ്മി’, ‘ഐഡന്റിറ്റി’ എന്നീ ഹിറ്റ് സിനിമകളുടെ ജീവനും ജേക്സ് ബിജോയിയുടെ ബിജിഎംആണ്. തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ‘ഏയ്ഞ്ചൽസ്’നാണ്. ഇന്ന് ലോകം അറിയപ്പെടുന്നൊരു സംഗീത സംവിധായകനായ് അദ്ദേഹം മാറിയതോടെ വലിയൊരു ആരാധക വലയത്തിനുള്ളിലാണ് ഇന്നദ്ദേഹത്തിന്റെ സ്ഥാനം.

2014 മുതൽ 2025 വരെയുള്ള 11 വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപാട് ​ഗാനങ്ങൾക്കാണ് അദ്ദേഹം സം​ഗീതം പകർന്നിരിക്കുന്നത്. ​ഗാനങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റെ ബിജിഐം ഉം ട്രെൻഡിങ്ങിലാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിനും ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്. ‘ഫോറൻസിക്’, ‘രണം’, ‘കൽക്കി’, ‘ഇഷ്ക്’, ‘പുഴു’, ‘കടുവ’, ‘കാപ്പ’, ‘കുമാരി’, ‘ഇരട്ട’, എന്നിവയാണ് ജേക്സ് ബിജോയിയുടെ സംഗീതത്തിൽ പിറന്ന മറ്റ് ചിത്രങ്ങൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.