സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രം ഇന്നാണ് ആഗോള റിലീസായി എത്തിയത്. കേരളത്തിൽ രാവിലെ ആറ് മണിക്ക് തന്നെ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നത് കൊണ്ട് തന്നെ കേരളത്തിൽ നടന്ന ഒട്ടേറെ ഫാൻസ് ഷോകൾക്ക് ചുക്കാൻ പിടിച്ചത് മോഹൻലാൽ ആരാധകർ തന്നെയാണ്. രാവിലെ തന്നെ രജനികാന്ത്, മോഹൻലാൽ ആരാധകരെ കൊണ്ട് തീയേറ്ററുകൾ നിറഞ്ഞു കവിഞ്ഞു. പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ട് പ്രദർശനം തുടങ്ങിയ ഈ ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗംഭീര പ്രതികരണങ്ങളാണ് വരുന്നത്. രജനികാന്തിനെ ഏറ്റവും മനോഹരമായി, അദ്ദേഹത്തിന്റെ പ്രായത്തിന് ചേരുന്ന തരത്തിൽ അവതരിപ്പിച്ചത് ഗംഭീരമായെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു.
കോമേഡിയും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ തന്റെ സ്വാഭാവിക ശൈലിയിലാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതി നെൽസൺ അണിയിച്ചൊരുക്കിയിരിക്കുന്നത്. കോമഡി സീനുകൾക്കെല്ലാം വലിയ കയ്യടിയാണ് ലഭിക്കുന്നത്. അതുപോലെ തന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഇന്റർവെൽ പഞ്ച് കൂടിയായപ്പോൾ അവർ ഡബിൾ ഹാപ്പി. വമ്പൻ ബഡ്ജറ്റിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. രജനികാന്തിനൊപ്പം ഈ ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ്, വിനായകൻ, രമ്യ കൃഷ്ണൻ, സുനിൽ, യോഗി ബാബു, തമന്ന എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങൾക്കും പശ്‌ചാത്തല സംഗീതത്തിനും ആദ്യം മുതൽ തന്നെ കയ്യടിയാണ്. ഇനി രണ്ടാം പകുതിയിൽ പ്രേക്ഷകർ കാത്തിരിക്കുന്നത്, കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മാസ്സ് എൻട്രിയും അദ്ദേഹവും രജനികാന്തും ഒന്നിക്കുന്ന രംഗങ്ങൾക്കുമാണെന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.