Parole
ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രം പരോൾ ഈ വരുന്ന 31 ന് റിലീസിന് ഒരുങ്ങുകയാണ്. ആന്റണി ഡിക്രൂസ് നിർമിച്ച് നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, മിയ, ഇനിയ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ ജയിലിൽ കഴിയുന്ന തടവുകാരന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സഖാവ് അലക്‌സ് എന്ന കഥാപാത്രത്തിന്റെ ജയിൽ ജീവിതവും പരോൾ കാലഘട്ടവുമാണ് പ്രധാന ഇതിവൃത്തം.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. ജയിൽ വാർഡൻ ആയി ജോലി ചെയ്തിരുന്ന അജിത് തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കണ്ടതും അറിഞ്ഞതുമായ കഥകൾ ചേർത്തൊരുക്കിയതാണ് പരോൾ എന്ന ചിത്രത്തിന്റെ തിരക്കഥ. ജീവിതത്തിൽ സംഭവിച്ച ആ കഥയും സഖാവും ആരാണെന്നറിയാനുള്ള ആകാംക്ഷയും കാത്തിരിപ്പും കൂടിയാണ് ചിത്രം. യാത്ര, മതിലുകൾ, നിറക്കൂട്ട് തുടങ്ങി തടവുകാരനായി അവസാനം അഭിനയിച്ച മുന്നറിയിപ്പ് വരെയുള്ള ചിത്രങ്ങൾ എല്ലാം തന്നെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളായിരുന്നു. അതുകൊണ്ടു തന്നെ ആരാധർക്കും പ്രേക്ഷകർക്കും പ്രതീക്ഷകർക്കും പ്രതീക്ഷകൾ വാനോളമാണ്. ഈയിടെ ഇറങ്ങിയ ട്രയ്ലറും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു. ഇന്നുവരെ കണ്ടതിൽ വച്ചു വ്യത്യസ്തനായ ഒരു സഖാവ് ആയിരിക്കും അലക്‌സ് എന്നു നമുക്ക് പ്രതീക്ഷിക്കാം.
ഒരേസമയം രാഷ്‌ട്രീയവും കുടുംബവും ചിത്രം കൈകാര്യം ചെയ്യുന്നു. ഭാര്യയും മകളും അടങ്ങുന്ന അലെക്സിന്റെ കുടുംബവും അലക്‌സ് തന്റെ ജീവിതത്തിൽ നേരിടുന്ന സംഘര്ഷവുമെല്ലാം ചിത്രത്തെ കുടുംബപ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കും. ഉസ്താദ് ഹോട്ടൽ, സ്പാനിഷ് മസാല തുടങ്ങി മലയാളത്തിലും തെന്നിത്യയിലെ മറ്റു ഭാഷകളിലുമായി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ലോകനാഥൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത്, എല്വിന് ജോഷ്വ എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.