ഭഗവതി എന്ന വിജയ് ചിത്രം ഇറങ്ങിയിട്ട് പതിനഞ്ച് കൊല്ലം കഴിഞ്ഞിരിക്കുന്നു . വിജയ് ആരാധകർ ഇപ്പോൾ അതാഘോഷിക്കുമ്പോൾ വിജയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് നടൻ ജയ് ആണ്. കാരണം ഭഗവതി എന്ന ചിത്രത്തിലൂടെയാണ് ജയ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ജയ് സിനിമാ ജീവിതം തുടങ്ങിയിട്ടും പതിനഞ്ച് വര്ഷം പൂര്ത്തിയാകുന്നു. ഇതുവരെ പിന്തുണ നൽകിയ എല്ലാവര്ക്കും തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ നന്ദി അറിയിച്ച ജയ്, അന്ന് തന്നെ വിശ്വസിച്ചതിനും വിജയ്ക്കൊപ്പം അഭിനയിക്കാൻ നല്ലൊരു അവസരം തന്നതിനും നന്ദി ഉണ്ടെന്നും ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി. എ വെങ്കടേഷ് ആണ് ഭഗവതി സംവിധാനം ചെയ്തത്. റീമ സെൻ ആയിരുന്നു ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിച്ചത്.
2002 ൽ ആണ് വിജയ് നായകനായ ‘ഭഗവതി’ റിലീസ് ചെയ്യുന്നത്. ആ ചിത്രത്തിൽ വിജയ്യുടെ അനിയനായാണ് ജയ് എത്തുന്നത്. അതിനു ശേഷം 2007 ൽ ‘ചെന്നൈ 600028’ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ ജയ് കൂടുതൽ പോപ്പുലർ ആയെങ്കിലും 2008 ൽ പുറത്തിറങ്ങിയ ‘സുബ്രഹ്മണ്യപുരം’ ഈ നടന്റെ കരിയർ തന്നെ മാറ്റിമറിച്ചു. പിന്നെ വെങ്കട് പ്രഭു ഒരുക്കിയ ഗോവയും ഹിറ്റായി മാറിയതോടെ ജയ് തമിഴകത്തിന്റെ പ്രിയ നടന്മാരിൽ ഒരാളായി മാറി . അറ്റ്ലി സംവിധാനം ചെയ്ത രാജാറാണിയും ജയ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായിരുന്നു. ഇപ്പോൾ വെങ്കട്ട് പ്രഭുവിന്റെ ‘പാർട്ടി’ എന്ന ചിത്രത്തിലാണ് ജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.