മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആയിരുന്ന ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ഈ ഞായറാഴ്ച വിവാഹിതയായി. നടിയും ടെലിവിഷൻ അവതാരികയുമായ ശ്രീലക്ഷ്മി കല്യാണം കഴിച്ചത് ജിജിൻ ജഹാൻഗീറിനെയാണ്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ദുബായിൽ സെറ്റിൽ ചെയ്തിരിക്കുന്ന ഒരു കൊമേർഷ്യൽ പൈലറ്റ് ആണ് ജിജിൻ. വധുവിന്റേയും വരന്റേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അഞ്ചു വർഷം മുൻപാണ് ശ്രീലക്ഷ്മിയും ജിജിനും പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
താൻ വിവാഹിതയാവാൻ പോകുന്നുവെന്ന വിവരം ഇൻസ്റാഗ്രാമിലൂടെ ആണ് ശ്രീലക്ഷ്മി ഏവരെയും അറിയിച്ചത്. മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രീലക്ഷ്മി ഇപ്പോൾ ഒമാനിൽ ഉള്ള പ്രശസ്ത മെഡിക്കൽ ബ്രാൻഡിന്റെ മാർക്കറ്റിങ് സെക്ടറിൽ ജോലി ചെയ്യുകയാണ്. വൺസ് അപ്പോൺ എ ടൈം ദെയ്ർ വാസ് എ കള്ളൻ , ക്രാന്തി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീലക്ഷ്മി. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയുടെ അച്ഛനായ ജഗതി ശ്രീകുമാർ ഇപ്പോൾ പതുക്കെ അഭിനയ രംഗത്തേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. വർഷങ്ങൾക്കു മുൻപ് നടന്ന കാർ അപകടത്തിന് ശേഷം സംസാര ശേഷി നഷ്ട്ടപെട്ട ജഗതി ഇപ്പോൾ വീൽ ചെയറിൽ ആണ്. അരക്കു കീഴ്പോട്ടു തളർന്നു പോയ അദ്ദേഹം ഈ അടുത്തിടെ ഒരു അമ്യൂസ്‌മെന്റ് പാർക്കിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. അത് കൂടാതെ ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.