[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ദയവ് ചെയ്ത ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ ഇനിയും കൊല്ലരുത്; മകൾ പാർവതി..

മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ തന്നെ ഏറ്റവുമധികം ചിത്രങ്ങൾ അഭിനയിച്ച നടൻ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അങ്ങനെയിരിക്കെയാണ് അദ്ദേഹം 2012 ൽ അപകടത്തിൽ പെടുന്നതും ചലനശേഷി നഷ്ടപ്പെട്ടു സിനിമയിൽ നിന്നും മാറി നിന്നതും. എന്നാൽ അപകടത്തിലൂടെ ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പലപ്പോഴായി നവമാധ്യമങ്ങളിൽ മരിച്ചെന്നുള്ള വ്യാജവാർത്ത പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ കൊല്ലുന്നത് പതിവായി മാറിയിരുന്നു. വാർത്ത ചാനലുകാരുടെ ചിത്രങ്ങളിൽ എഡിറ്റ് ചെയ്താണ് ഇത്തരക്കാർ ജഗതിയുടെ വ്യാജ മരണ വാർത്ത സൃഷ്ടിച്ചത്. എന്നാൽ ഇടക്കാലത്ത് ഇതെല്ലം കുറഞ്ഞിരുന്നു എങ്കിലും വീണ്ടും സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രവർത്തികൾ വർദ്ധിച്ചു ഇതാണ് മകൾ പാർവ്വതി ഫേസ്‌ബുക്കിലൂടെ ലൈവിൽ വരാൻ ഉണ്ടായ കാരണം.

നിങ്ങൾക്ക് ജഗതി എന്ന നടനോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇത്തരം വാർത്തകൾ ഷെയർ ചെയ്യാതിരിക്കൂ എന്നാണ് പാർവ്വതി പറയുന്നത്. ഇങ്ങനെ അദ്ദേഹത്തെ കൊല്ലാകൊല ചെയ്യുമ്പോൾ അദ്ദേഹവും ഞങ്ങൾ കുടുംബവുമാണ് തകരുന്നത്. അദ്ദേഹത്തിനിപ്പോൾ വായിക്കുവാൻ കഴിയും പതിയെ സംസാരിക്കുന്നതും ഉണ്ട് അങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് വരുന്ന മനുഷ്യൻ, ഇത്തരം വാർത്തകൾ കണ്ട് വളരെയധികം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്നും ഇത് തിരിച്ച് വരവിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും പാർവ്വതി പറഞ്ഞു. ഇനി അഥവാ അദ്ദേഹം മരിക്കുകയാണെങ്കിൽ ഞാൻ തന്നെ നിങ്ങളെ അറിയിക്കുമെന്നും ഇത്തരം വാർത്തകൾ ഷെയർ ചെയ്ത ഇനിയും ഉപദ്രവിക്കരുത് എന്നും പാർവ്വതി പ്രേക്ഷകരോട് കൈ കൂപ്പി അപേക്ഷിച്ചു. എന്തായാലും പാർവ്വതിയുടെ പ്രതികരണത്തോടെ ഇത്തരമുള്ള സോഷ്യൽ മീഡിയ പ്രചാരങ്ങൾ കുറയുമെന്നാണ് കരുതുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.