മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കെ മധു- എസ് എൻ സ്വാമി ടീം ഒരുക്കിയ സി ബി ഐ സീരീസിലെ ചിത്രങ്ങൾ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവയാണ്. ഒരു സി ബി ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നിവയാണ് ഈ സീരീസിലെ ചിത്രങ്ങൾ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് കാർ അപകടത്തിൽ ശരീരം തളർന്നു പോയ ജഗതി ഇപ്പോൾ ഒരുക്കാൻ പോകുന്ന സി ബി ഐ അഞ്ചാം ഭാഗത്തിൽ ഉണ്ടാവുമോ എന്ന സംശയത്തിൽ ആണ് പ്രേക്ഷകർ. പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തിൽ ഉണ്ടാവും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ജഗതി അഞ്ചാം ഭാഗത്തിലും ഉണ്ടാകും എന്ന് അദ്ദേഹത്തിന്റെ മകൻ ഈ അടുത്തിടെ പറഞ്ഞിരുന്നു. ഒരു ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി സി ബി ഐ അഞ്ചാം ഭാഗം ഒരുക്കാൻ ആണ് പ്ലാൻ. ഈ വർഷം അവസാനം ഈ ചിത്രത്തിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു. ഏതായാലും സേതുരാമയ്യറിന് ഒപ്പം തന്നെ ജഗതി ചേട്ടനേയും സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.