എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായ സിബിഐ 5 ന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. കോവിഡ് ബാധിതനായി ഒരു ബ്രേക്ക് എടുത്തതിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി രണ്ടു ദിവസം മുൻപാണ് ഇതിന്റെ സെറ്റിൽ വീണ്ടും ജോയിൻ ചെയ്തത്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ നാലു ഭാഗങ്ങൾക്ക് ശേഷം അവസാനമായി ഒരിക്കൽ കൂടി സേതു രാമയ്യർ എന്ന ബുദ്ധി രാക്ഷസനായ സിബിഐ ഓഫീസർ ആയി മമ്മൂട്ടി ചിത്രത്തിൽ എത്തുകയാണ്. ആദ്യ ഭാഗങ്ങളിൽ ഒപ്പമുണ്ടായിരുന്ന മുകേഷും ചാക്കോ എന്ന കഥാപാത്രമായി മമ്മൂട്ടിക്കൊപ്പം ഉണ്ട്. ആദ്യ നാലു ഭാഗങ്ങളിലും അഭിനയിച്ച നടൻ ജഗതി ശ്രീകുമാറും സിബിഐ 5 ഇൽ ഉണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും അതിനു സ്ഥിതീകരണം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ജഗതി ശ്രീകുമാർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നുള്ള വിവരമാണ് മമ്മൂട്ടിയുടെ പി ആർ ഓ ആയ റോബർട്ട് ജിൻസ് പുറത്തു വിടുന്നത്.
വരുന്ന ഫെബ്രുവരി പതിനെട്ടിന് ആണ് ജഗതി ശ്രീകുമാർ ജോയിൻ ചെയ്യുക എന്നും റോബർട്ട് പറയുന്നു. ഒൻപതു വർഷം മുൻപ് നടന്ന ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ അതിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വിക്രം എന്ന കഥാപാത്രമായാണ് ജഗതി സിബിഐ സീരിസിൽ അഭിനയിക്കുന്നത്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവരെ കൂടാതെ രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, കനിഹ, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.