ഇന്ത്യൻ സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് ഇന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും വിളിക്കുന്ന പ്രതിഭയാണ് മലയാളത്തിന്റെ സൂപ്പർ താരവും മഹാനടനുമായ മോഹൻലാൽ. എന്നാൽ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് മറ്റൊരാളെയാണ്. പ്രേക്ഷകരുമായി രണ്ടു ദിവസം മുൻപ് ട്വിറ്ററിൽ നടത്തിയ ലൈവ് ചാറ്റിലാണ് മോഹൻലാൽ മനസ്സ് തുറന്നതു. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കംപ്ലീറ്റ് ആക്ടർ എന്ന് മോഹൻലാൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജഗതിക്കൊപ്പം ഹാസ്യ രംഗങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ള നടനാണ് മോഹൻലാൽ. ജഗതിയുമായി വളരെ വലിയ ആത്മ ബന്ധം സൂക്ഷിക്കുന്ന ആൾ കൂടിയാണ് മോഹൻലാൽ. ഒരുപക്ഷെ മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ഓൺസ്‌ക്രീൻ കൂട്ടുകെട്ടാണ് മോഹൻലാൽ- ജഗതി ടീം എന്നും പറയാം. തന്റെ കൂടെ അഭിനയിച്ചതിൽ ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്നും, മോഹൻലാലിനെ പോലൊരു നടനെ ഇനി മലയാള സിനിമയ്ക്കു കിട്ടില്ല എന്നും ജഗതി ശ്രീകുമാർ പരസ്യമായി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്ത് നിന്ന് പിൻവാങ്ങിയ ജഗതി ശ്രീകുമാർ പൂർണ്ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും. ആരാധകരുമായി നടത്തിയ ലൈവ് ചാറ്റിൽ മമ്മൂട്ടിയെ കുറിച്ചും ചോദ്യമെത്തി. മമ്മൂട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നായിരുന്നു മോഹൻലാലിന്റെ ഉത്തരം. അതുപോലെ പൃഥ്വിരാജ് എന്ന സംവിധായകൻ ബ്രില്ല്യന്റ് ആണെന്നും മരക്കാർ എന്ന ചിത്രവും പ്രിയദർശന്റെ സംവിധാന മികവും അതിശയകരമാണ് എന്നും മോഹൻലാൽ പറഞ്ഞു. താൻ ഇനി ചെയ്യാൻ പോകുന്നത് തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് ആണെന്ന് വെളിപ്പെടുത്തിയ മോഹൻലാൽ, ദൃശ്യം 2 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഈ ലൈവ് ട്വിറ്റെർ ചാറ്റ് നടത്തിയത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.