അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ മലയാളികൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപെട്ടതും സ്വീകരിച്ചതുമെല്ലാം ഹാസ്യ പ്രധാനമായ കഥാപാത്രങ്ങളിലൂടെയാണ്.ഇപ്പോഴിതാ ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു പ്രധാന കഥാപാത്രമായി ജഗദീഷ് അഴിഞ്ഞാടിയിരിക്കുകയാണ് ‘പരിവാർ’ എന്ന ചിത്രത്തിൽ.
മാർച്ച് ഏഴിന് റിലീസ് ചെയ്ത ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ജഗദീഷ് നടത്തിയിരിക്കുന്നത്. സഹദേവൻ എന്ന കഥാപാത്രമായി അദ്ദേഹം അക്ഷരാർത്ഥത്തിൽ തകർത്തഭിനയിച്ചിരിക്കുകയാണ്. ഇത്രയും ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ജഗദീഷ് കഥാപാത്രം അടുത്തകാലത്തെങ്ങും മലയാളി പ്രേക്ഷകർ കണ്ടിട്ടില്ല. അത്കൊണ്ട് തന്നെ വലിയ കയ്യടിയാണ് അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ തീയേറ്ററുകളിൽ ലഭിക്കുന്നത്.
ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മരണക്കിടക്കയിൽ കിടക്കുന്ന അച്ഛന്റെ മരണത്തിനായി കാത്തിരിക്കുന്ന അത്യാഗ്രഹികളായ മക്കളുടെ കഥയാണ് പറയുന്നത്. ഏറെ നാളുകൾക്ക്ശേഷമാണ് ജഗദീഷും ഇന്ദ്രൻസും സീരിയസ് വേഷങ്ങളിൽ നിന്ന് മാറി നർമ്മത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്ന വേഷങ്ങളിൽ സ്‌ക്രീനിലെത്തുന്നത്.
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ തുടങ്ങിയ അഭിനേതാക്കളും വേഷമിട്ടിരിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.