ഇന്ന് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാണ് ജാഫർ ഇടുക്കി. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിൽ വന്ന ഈ പ്രതിഭ പിന്നീട് സഹനടനായും വില്ലനായുമെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോഴിതാ നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരെ രസിപ്പിക്കാനെത്തുകയാണ് ഈ താരം. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വളരെ രസകരമായ ഒരു കഥാപാത്രത്തിനാണ് ജാഫർ ഇടുക്കി ജീവൻ പകരുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററിന് വേണ്ടി ജാഫർ ഇടുക്കി നടത്തിയ മേക്കോവർ കണ്ടമ്പരക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കോമഡി ഹെയ്‌സ്റ്റ് ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ, നെറ്റ്ഫ്ലിക്സിലെ ലോക പ്രശസ്ത ഹെയ്‌സ്റ്റ് ത്രില്ലറായ മണി ഹെയ്‌സ്‌റ്റിലെ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.
മണി ഹെയ്‌സ്‌റ്റിലെ ഹെൽസിങ്കി എന്ന മാസ്സ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന കിടിലൻ ലുക്കിലാണ് ജാഫർ ഇടുക്കി മേക്കോവർ നടത്തിയിരിക്കുന്നത്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ മേക്കോവർ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുമുണ്ട്. ജാഫർ ഇടുക്കി കൂടാതെ നിവിൻ പോളി, വിജിലേഷ്, വിനയ് ഫോർട്ട്, മമിതാ ബൈജു, ആർഷ ചാന്ദിനി, ശ്രീനാഥ് എന്നിവരും മണി ഹെയ്‌സ്‌റ്റിലെ കഥാപാത്രങ്ങളുടെ മേക്കോവറിലുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് 25 ന് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.