പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇതിന്റെ ആദ്യ ട്രൈലെർ റിലീസ് ചെയ്തത് മാസ്റ്റർ ഡയറക്ടർ മണി രത്നവുമാണ്. ഇത് രണ്ടും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ പുറത്തു വരികയാണ്. ബോളിവുഡ് സൂപ്പർ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ട്രൈലെർ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുക. മേയ് ഇരുപതിനാണ് ഈ ചിത്രം റീലീസാവാൻ പോകുന്നത്.
ആക്ഷനും കോമേഡിയും സയൻസ് ഫിക്ഷനും ചേർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവൻ തന്നെയാണ്. ജാക്ക് ആൻഡ് ജില്ലിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. രഞ്ജിത് ടച്ച് റിവർ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സന്തോഷ് ശിവൻ, അജിത് എസ് എം എന്നിവരാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.