മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ ഒരുക്കിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കോവിഡ് പ്രതിസന്ധി കാരണം റിലീസ് വൈകിയ ഈ ചിത്രം അടുത്ത മാസം ഇരുപതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്, ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, സെവാസ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സന്തോഷ് ശിവൻ, അജിത് എസ് എം എന്നിവർ ചേർന്നാണ്.
ജോയ് മൂവി പ്രൊഡക്ഷൻ ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മഞ്ജു വാര്യർക്ക് ഒപ്പം വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, എസ്തർ അനിൽ, ബേസിൽ ജോസെഫ്, ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് പിന്നിൽ ബോളിവുഡ്- ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് പ്രവർത്തിച്ചിരുന്നത്. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത് ടച്ച് റിവർ ആണ്. ജേക്സ് ബിജോയ്, ഗോപി സുന്ദർ, റാം സുരീന്ദർ എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. അനന്തഭദ്രം, ഉറുമി എന്നിവയാണ് മുൻപ് സന്തോഷ് ശിവൻ മലയാളത്തിൽ ഒരുക്കിയ വലിയ ചിത്രങ്ങൾ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.