[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കേരളത്തിലും ഗംഭീര റിപ്പോർട്ടുമായി ജബരിയ ജോഡി..!

പ്രശസ്ത ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും പരിനീതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രമാണ് ജബരിയ ജോഡി. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് സിങ്ങും രചിച്ചിരിക്കുന്നത് സഞ്ജീവ് ജായും ആണ്. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയെടുത്ത ഈ ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്. വളരെ രസകരമായ ചിത്രം എന്ന പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ഈ ചിത്രം വമ്പൻ കളക്ഷൻ ആണ് ആഗോള മാർക്കറ്റിൽ നിന്ന് നേടിയെടുക്കുന്നത്. മൂവി ഫാക്ടറി എന്ന പുതിയ വിതരണ കമ്പനി ആണ് ഈ ചിത്രം കേരളത്തിൽ എത്തിച്ചത്.

മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. കുറച്ചു നാൾ മുൻപ് ജഡ്ജ്‌മെന്റൽ ഹേ ക്യാ എന്ന ഗംഭീര ബോളിവുഡ് ചിത്രവും ഇവരാണ് കേരളത്തിൽ എത്തിച്ചത്. രാജ്‌കുമാർ റാവു, കങ്കണ എന്നിവർ അഭിനയിച്ച ഈ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ഇനിയും ഇത് പോലത്തെ മികച്ച ഹിന്ദി ചിത്രങ്ങൾ കേരളത്തിൽ എത്തിക്കാൻ തന്നെയാണ് മൂവി ഫാക്ടറി ലക്ഷ്യമിടുന്നത്. മികച്ച ചിത്രങ്ങൾക്ക്, ഭാഷാ ഭേദമന്യേ കേരളത്തിൽ നിന്ന് മികച്ച പ്രതികരണവും ബോക്സ് ഓഫീസ് നേട്ടവും ലഭിക്കുന്നുണ്ട് എന്നതും വളരെ ശുഭ സൂചകമായ കാര്യമാണ്.

ബാലാജി മോഷൻ പിക്ചേഴ്സ്, കർമ്മ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, എ എൽ ടി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ഏക്താ കപൂർ, ശോഭ കപൂർ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ജബരിയ ജോഡി നിർമ്മിച്ചിരിക്കുന്നത്

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

5 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.