പ്രശസ്ത ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും പരിനീതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രമാണ് ജബരിയ ജോഡി. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് സിങ്ങും രചിച്ചിരിക്കുന്നത് സഞ്ജീവ് ജായും ആണ്. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയെടുത്ത ഈ ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്. വളരെ രസകരമായ ചിത്രം എന്ന പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ഈ ചിത്രം വമ്പൻ കളക്ഷൻ ആണ് ആഗോള മാർക്കറ്റിൽ നിന്ന് നേടിയെടുക്കുന്നത്. മൂവി ഫാക്ടറി എന്ന പുതിയ വിതരണ കമ്പനി ആണ് ഈ ചിത്രം കേരളത്തിൽ എത്തിച്ചത്.
മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. കുറച്ചു നാൾ മുൻപ് ജഡ്ജ്‌മെന്റൽ ഹേ ക്യാ എന്ന ഗംഭീര ബോളിവുഡ് ചിത്രവും ഇവരാണ് കേരളത്തിൽ എത്തിച്ചത്. രാജ്‌കുമാർ റാവു, കങ്കണ എന്നിവർ അഭിനയിച്ച ഈ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ഇനിയും ഇത് പോലത്തെ മികച്ച ഹിന്ദി ചിത്രങ്ങൾ കേരളത്തിൽ എത്തിക്കാൻ തന്നെയാണ് മൂവി ഫാക്ടറി ലക്ഷ്യമിടുന്നത്. മികച്ച ചിത്രങ്ങൾക്ക്, ഭാഷാ ഭേദമന്യേ കേരളത്തിൽ നിന്ന് മികച്ച പ്രതികരണവും ബോക്സ് ഓഫീസ് നേട്ടവും ലഭിക്കുന്നുണ്ട് എന്നതും വളരെ ശുഭ സൂചകമായ കാര്യമാണ്.
ബാലാജി മോഷൻ പിക്ചേഴ്സ്, കർമ്മ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, എ എൽ ടി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ഏക്താ കപൂർ, ശോഭ കപൂർ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ജബരിയ ജോഡി നിർമ്മിച്ചിരിക്കുന്നത്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.