ബാഹുബലിക്കും മഹാഭാരത്തിനും ശേഷം ഇന്ത്യൻ സിനിമ കാണാനൊരുങ്ങുന്ന ചലച്ചിത്ര വിസ്മയത്തിന്റെ പണിപ്പുരയിൽ ആണ് ഐ വി ശശി-സോഹൻറോയ് കൂട്ടുകെട്ട്. മഹാഭാരതം, ബാഹുബലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമ കാണാനിരിക്കുന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രം എന്നാണ് നിർമ്മാതാവ് സോഹൻ റോയ് അഭിപ്രായപ്പെടുന്നത്. ലാഭം നേടുക എന്നതിലുപരി ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മലയാളികൾ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ആരാകും നായകൻ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
ഓസ്കാർ പട്ടികയിൽ ഇടം നേടിയ സിനിമകളിൽ ഒന്നായ ഡാം 999 എന്ന സിനിമയുടെ സംവിധായകൻ കൂടിയായ സോഹൻ റോയും കൂടെ ചേർന്നാണ് ഐവി ശശിയ്ക്ക് ഒപ്പം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഡാം 999 ലൂടെ മുല്ലപ്പെരിയാർ പ്രശ്നം ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്ത സോജൻ റോയ് തന്നെയാണ് ആണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.
‘ബേണിങ് വെൽസ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇറാഖിന്റെ കുവൈത്ത് അധിനിവേശം പശ്ചാത്തലമാക്കി നടക്കുന്ന യഥാർത്ഥ കഥ പുനരവധരിപ്പിക്കുകയാണ് സോഹൻ റോയിയും ഐ വി ശശിയും.
കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇങ്ങനൊരു ചിത്രത്തിന്റെ അടിത്തറ എന്നാണ് സോഹൻ റോയ് പറഞ്ഞത്. 25 മില്യൻ ഡോളർ ബഡ്ജറ്റിൽ ചെയ്യാനുദ്ദേശിക്കുന്ന ബേണിങ് വെൽസ് ചന്ദ്രയാൻ പോലെ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഒന്നാകും എന്നും സോഹൻ റോയ് കൂട്ടിച്ചേർത്തു.
2019 ഓടെ 33 ഭാഷകളിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ബേണിങ് വെൽസ് സമയം കിട്ടിയാൽ 100 ഓളം ഭാഷകളിൽ ഒരുക്കുമെന്നാണ് പദ്ധതി. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യാ പരീക്ഷണങ്ങൾ ആണ് ചിത്രത്തിൽ ഉപയോഗിക്കുന്നത് എന്നും മികച്ച രീതിയിലുള്ള ഒരു ഹിസ്റ്ററി റീക്രീയേഷൻ ആയിരിക്കും ബേണിങ് വെൽസ് എന്നുമാണ് സോഹൻ റോയ് ചിത്രത്തെ കുറിച്ച് അവകാശപ്പെടുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.