[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദളപതി- മക്കൾ സെൽവൻ പോരാട്ടം; മാസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി

കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് അവസാനിച്ചു. ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഏപ്രിൽ ഒൻപതിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിജയുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും അതിനെ തുടർന്ന് ബി ജെ പി പ്രവർത്തകർ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തടയാൻ ശ്രമിച്ചതുമെല്ലാം ഇതിനു വലിയ വാർത്ത പ്രാധാന്യം നേടിക്കൊടുത്തിരുന്നു. വിജയ്- വിജയ് സേതുപതി ടീം ആദ്യമായി ഒന്നിക്കുന്നു എന്നതും അതുപോലെ ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യുന്നു എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. ഇന്നിപ്പോൾ ഷൂട്ടിംഗ് പാക്ക് അപ് ആയതിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി ദളപതി വിജയ്ക്ക് ഒരു മുത്തം നൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സംവിധായകനും രത്ന കുമാറും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ ആണ്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ കുട്ടി സ്റ്റോറി എന്ന ഗാനം ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. ദളപതി വിജയ് തന്നെയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു സത്യൻ സൂര്യനും എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജുമാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.