മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് ഒരുക്കിയ ഈ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ കുറച്ചു ദിവസങ്ങളായി പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതുവത്സര സമ്മാനമായി മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്ററും അവർ പുറത്തു വിട്ടിരുന്നു. മൈക്കൽ എന്നാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, തുടങ്ങി ഒരുപാട് പേരുടെ കാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്ന ഷെബിൻ ബെൻസന്റെ കാരക്ടർ പോസ്റ്റർ പുറത്തു വിട്ടപ്പോൾ, ആദ്യം അത് വിനീത് ശ്രീനിവാസൻ ആണെന്ന് തെറ്റിദ്ധരിക്കുകയും സോഷ്യൽ മീഡിയയിൽ ആ പേരിൽ പ്രചരിക്കുകയും ചെയ്തു.
https://www.facebook.com/photo.php?fbid=471709017654903&set=pb.100044474257852.-2207520000..&type=3
അവസാനം, ഇത് താനല്ല എന്ന് പറഞ്ഞു കൊണ്ട് വിനീത് ശ്രീനിവാസൻ തന്നെ ആ പോസ്റ്റർ പങ്കു വെക്കുകയായിരുന്നു. ഏബിൾ എന്ന കഥാപാത്രം ആയാണ് ഷെബിൻ ബെൻസൺ ഈ ചിത്രത്തിൽ എത്തുന്നത്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.