തമിഴകത്തിന്റെ യുവതാരം വിശാൽ മലയാളത്തിലേക്ക് അരങ്ങേറിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ‘വില്ലൻ’. ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിലാണ് വിശാൽ എത്തിയത്. ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനോടൊപ്പമുള അഭിനയമുഹൂർത്തങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിശാൽ.
ലാൽ സാറിന്റെ വീട്ടിലെ ഒരംഗത്തെപ്പോെലയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കുടുംബവും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും വിശാൽ പറയുന്നു. മലയാളത്തിലെ ഒരു സൂപ്പർതാരത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്. എന്നാൽ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിൽ അഭിനയിക്കാൻ കുറച്ച് കഷ്ടപ്പെട്ടുവെന്നും വിശാൽ വ്യക്തമാക്കി.
ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ച ദിവസം ഇപ്പോഴും മറക്കാൻ കഴിയില്ല. ലാൽ സാറിനൊപ്പം നേർക്കുനേർ നിന്ന് സംസാരിക്കുന്ന രംഗമാണ്. ഡയലോഗ് മലയാളത്തിലാണ് പറയേണ്ടത്. ലാൽ സാറിന്റെ കണ്ണുകളിൽ നോക്കി ഡയലോഗ് പറയുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും വലിയ നടന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്ന പേടി മറച്ചുവച്ചാണ് ഞാൻ ഡയലോഗ് പറഞ്ഞത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വില്ലൻ സിനിമയുടെ ഈ രംഗത്ത് ഞാൻ വിയർത്ത് കുളിച്ചു. നെഞ്ചിടിപ്പ് കൂടിവന്നു. എങ്ങനെയങ്കിലും ആ രംഗം തീർത്ത് കാരവനിലേക്ക് ഓടി രക്ഷപ്പെടുകയെന്നതായിരുന്നു ലക്ഷ്യമെന്നും വിശാൽ പറയുന്നു. ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ, ഓരോ ഷോട്ട് കഴിയുമ്പോഴും സോറി, സോറി എന്ന് പറഞ്ഞിരുന്നുവെന്നും വിശാൽ ഓർത്തെടുക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.