മലയാള സിനിമ ലോകത്തു വലയ വിജയങ്ങൾ നേടിയ ഒരുപാട് നായികമാർ എത്തിയത് കലോത്സവ വേദിയിൽ നിന്നുമാണ്. മലയാളത്തിലെ സൂപ്പർ നായികമാർ ആയി മാറിയ മഞ്ജു വാര്യർ, കാവ്യ മാധവൻ, നവ്യ നായർ ഉൾപ്പെടെയുള്ളവർ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ കാരണം കലോത്സവ വേദികളിൽ നടത്തിയ മിന്നുന്ന പ്രകടനങ്ങൾ ആണ്. ഇപ്പോഴിതാ മറ്റൊരു പ്രതിഭ കൂടി മലയാള സിനിമയുടെ നായികാ നിരയിലേക്ക് കലോത്സവ വേദിയിൽ നിന്നും എത്തുകയാണ്. ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനശ്വര പൊന്നമ്പത് ആണ് ആ നടി. കഴിഞ്ഞ വര്‍ഷം വരെ അഞ്ചു കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയിട്ടുള്ള കലാകാരി ആണ് അനശ്വര. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം മലയാള സിനിമയുടെ ശ്രദ്ധ ഈ നടിയിലേക്കു എത്തിച്ചു കഴിഞ്ഞു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഉള്ള അനശ്വര ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്.
ചെറുപ്പം മുതലേ സിനിമാ മോഹം മനസ്സിൽ കൊണ്ട് നടന്ന അനശ്വരക്കു സിനിമയിൽ എത്താൻ തുണ ആയതും കലോത്സവ വേദികളിലെ പ്രകടന മികവ് ആണ്. തലശ്ശേരിയിൽ ജനിച്ചു വളർന്ന അനശ്വരയുടെ മനസ്സിൽ സിനിമ എന്നും ഒരു സ്വപ്ന ലോകം ആയിരുന്നു. എന്നാൽ സിനിമയ്ക്കു ഒപ്പം തന്നെ തന്റെ നൃത്തവും മുന്നോട്ടു കൊണ്ട് പോകണമെന്നും അനശ്വരക്കു ആഗ്രഹം ഉണ്ട്. ഒരു ഡാൻസ് സ്‌കൂൾ തുടങ്ങണം എന്ന മോഹവും അനശ്വര തുറന്നു പറയുന്നു. ആദ്യ സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ഈ കലാകാരി. ഒരു കഥാപാത്രത്തിന്റെ പ്ലസ് ടു കാലഘട്ടവും അതിനു ശേഷം കുറച്ചു കൂടി പ്രായമായ കാലഘട്ടവുമാണ് അനശ്വര ഓർമയിൽ ഒരു ശിശിരത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ നായകനായ ദീപക് കണ്ണൂരുകാരൻ ആയതു തങ്ങൾ തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി നന്നാവാൻ കാരണമായി എന്നും അനശ്വര ഓർത്തെടുക്കുന്നു. മികച്ച കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ സജീവമായി തുടരാൻ തന്നെയാണ് അനശ്വര ആഗ്രഹിക്കുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
This website uses cookies.