ഒടുവിൽ ദിലീപിനെ കൈ വിട്ട് അമ്മയും താരങ്ങളും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആയ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ കൂടിയ യോഗത്തിൽ നിന്ന് ദിലീപിന് പ്രതികൂലമായ തീരുമാനമാണ് ഉണ്ടായത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന താരങ്ങൾ പോലും ദിലീപിനെ തള്ളി പറഞ്ഞു. യുവതാരങ്ങളുടെ കടുത്ത സമ്മർദ്ദം കൊണ്ടാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്.
സിനിമാ മേഖലയില്‍ കൂടെ വർക്ക് ചെയ്യുന്നവരില്‍ ക്രിമിനലുകളുണ്ട് എന്നത് നാണക്കേടാണെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ കൂടെയുള്ള ഓരോ ആളുകളുടെയും പശ്ചാത്തലം പരിശോധിക്കാൻ കഴിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ തീരുമാനമാകുന്നത് വരെ ‘അമ്മ’ പ്രതികരിക്കാതിരുന്നതാണെന്നു മമ്മൂട്ടി അറിയിച്ചു. പിന്നീട് വിശദമായ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് മുന്‍പോട്ട് സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കും. ഇതുവരെ ഞങ്ങള്‍ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമായിരുന്നു. ഇനിയും ഞങ്ങള്‍ അവര്‍ക്കൊപ്പം തന്നെ ആയിരിക്കും.
അമ്മയുടെ പൊതുയോഗത്തിൽ നടന്ന സംഭവങ്ങൾ ചിലരെയെങ്കിലും വേദനിപ്പിച്ചിരിക്കാം. അതൊക്കെ യാദൃശ്ചികമായി സംഭവിച്ചതാണ്. അതിൽ ഞങ്ങളുടെ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങൾ ഒരിക്കലും ഞങ്ങളെ തെറ്റിദ്ധരിക്കരുത്. ഒരു പ്രത്യേക പക്ഷത്തിനു വേണ്ടി പ്രവത്തിക്കുന്ന സംഘടനയല്ല ഞങ്ങളുടേത്. മമ്മൂട്ടി കൂട്ടി ചേർത്തു.
കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിലായിരുന്നു അമ്മ യോഗം ചേർന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.