നിവിൻ പോളി നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ ശ്രീ സഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലും ഉണ്ട്. നിവിൻ പോളി കായംകുളം കൊച്ചുണ്ണി ആയി അഭിനയിക്കുമ്പോൾ മോഹൻലാൽ എത്തുന്നത് മറ്റൊരു ചരിത്ര കഥാപാത്രമായ ഇത്തിക്കര പക്കിയെ അവതരിപ്പിച്ചു കൊണ്ടാണ്. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ ലുക്കും ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സ്റ്റില്ലുകളും സോഷ്യൽ മീഡിയ വളരെ മുൻപേ തന്നെ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതിതാ റിലീസിന് മുൻപേ തന്നെ ഇത്തിക്കര പക്കിയെ ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ കുട്ടികളും കൂടെയാണ്. മോഹൻലാലിന്റെ തന്നെ പുലിമുരുകന് ശേഷം കുട്ടികൾ ഏറ്റെടുക്കാൻ പോകുന്ന കഥാപാത്രമായി ഇത്തിക്കര പക്കി മാറും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്നത്. ഇത്തിക്കര പക്കിയുടെ വേഷവും നിൽപ്പും എല്ലാം അനുകരിച്ചു കൊണ്ടാണ് നമ്മുടെ കുട്ടികൾ ഇപ്പോൾ രംഗത്ത് വരുന്നത്. ഈ ചിത്രത്തിലെ ഇത്തിക്കര പക്കിയുടെ ചില സ്റ്റില്ലുകൾ നമ്മളെ വിസ്മയിപ്പിക്കുന്നവയാണെന്നു പറയാതെ വയ്യ. ഈ അമ്പത്തിയെട്ടാം വയസ്സിലും മോഹൻലാലിൻറെ ബോഡി ഫ്ലെക്സിബിലിറ്റി ഏവരെയും ഞെട്ടിക്കുന്നതാണ്. പുലിമുരുകന് ശേഷം ഒരിക്കൽ കൂടി മോഹൽലാൽ തരംഗം കേരളത്തിൽ വീശിയടിക്കാൻ ഇത്തിക്കര പക്കി കാരണമാകുമെന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ പറയുന്നത്. മോഹൻലാലിന്റെ തന്നെ ഒടിയൻ ലുക്കും ഇപ്പോൾ കുട്ടികൾക്കിടയിൽ ട്രെൻഡ് ആയി കഴിഞ്ഞു. ഒടിയൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന കുട്ടികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരികയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.