എന്തൊക്കെ സിനിമാ ചർച്ചകളും സിനിമാ സംബന്ധിയായ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയാലും അതിനെയെല്ലാം നിമിഷം കൊണ്ട് തച്ചുടച്ചു സോഷ്യൽ മീഡിയ ഭരിക്കാൻ കഴിവുള്ള ഒരു നടൻ ആണ് കംപ്ളീറ്റ് മോഹൻലാൽ . വിഷു ചിത്രങ്ങളും , ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ട്രൈലെറുകളും ഗാനങ്ങളുമെല്ലാമായി മറ്റു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ ആണ് ഒരൊറ്റ സ്റ്റില് കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ തന്റെ പടയോട്ടം ഒരിക്കൽ കൂടി നടത്തിയത് എന്ന് പറയാം.
റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന്റെ സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയത്. ഇത്തിക്കര പക്കി എന്ന കഥാപാത്രമായി ഒരു അതിഥി വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഇതിലെ ഒരു പുതിയ കിടിലൻ ചിത്രമാണ് ഇന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
ഒരു കാലു പൊക്കി ഏകദേശം തന്നോളം പൊക്കമുള്ള ഒരു മരക്കുറ്റിയിൽ കയറ്റി വെച്ച് യോദ്ധാവിനെ പോലെ നിൽക്കുന്ന മോഹൻലാലിൻറെ ഈ പുതിയ ചിത്രം ഏവരെയും വിസ്മയിപ്പിച്ചു കഴിഞ്ഞു. തന്റെ അമ്പത്തിയെട്ടാം പിറന്നാൾ അടുത്ത മാസം ആഘോഷിക്കാൻ ഒരുങ്ങുന്ന ഒരാൾ ആണ് ഞെട്ടിക്കുന്ന മെയ്‌വഴക്കം കൊണ്ട് ഇപ്പോൾ പ്രേക്ഷക ലക്ഷങ്ങളെ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തിയിരിക്കുന്നതു. മോഹൻലാൽ ഒരിക്കൽ കൂടി ഒരു മഹാ സംഭവമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ കിടിലൻ ഗെറ്റപ്പും അതിലെ മറ്റു ചില സ്റ്റില്ലുകളും നേരത്തെ തന്നെ വൈറൽ ആയിരുന്നു. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം ഇപ്പോൾ അതിന്റെ അവസാന ഷെഡ്യൂളിൽ ആണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയാണ് ഒരുങ്ങുന്നത്. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഈ വർഷം ഓണത്തിന് ആണ് കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിൽ എത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.