മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് രണ്ടു ദിവസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ അഞ്ചു മില്യൺ ഫോളോവെർസ് ആയതു. മലയാള താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള താരമാണ് ദുൽഖർ സൽമാൻ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിക്ക് ദുൽഖർ തന്റെ ആരാധകരുമായി സംവദിക്കാൻ ഇൻസ്റ്റാഗ്രാം ലൈവിൽ വന്നു. ഒട്ടേറെ ചോദ്യങ്ങളും ആശംസകളുമായി ആരാധകർ ദുൽഖറിനൊപ്പം ചേർന്നിരുന്നു. അതിലൊരു ആരാധകൻ ചോദിച്ചത് ദുൽഖറിന്റെ അടുത്ത ചിത്രമായ കുറുപ്പ് 100 കോടി രൂപ കളക്ഷൻ എന്ന നേട്ടത്തിൽ എത്തുമോ എന്നാണ്. അതിനു മറുപടിയായി ദുൽഖർ പറയുന്നത് 100 കോടി അടിച്ചാൽ കൊള്ളാം എന്നാണ്. പക്ഷെ ഇപ്പോഴത്തെ ഈ ഒരു സാഹചര്യത്തിൽ എന്താകും എന്നറിയില്ലയെന്നും ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും ദുൽഖർ പറഞ്ഞു.
ഡബ്ബിങ് പൂർത്തിയായി എന്നും എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനൊരുക്കുന്ന ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുമഭിനയിക്കുന്നുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയാണ് ഈ ചിത്രം പറയാൻ ശ്രമിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രം കൂടാതെ റോഷൻ ആൻഡ്രൂസ് ഒരുക്കാൻ പോകുന്ന ചിത്രം, ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രമെന്നിവയും ദുൽഖർ ഈ വർഷം നിർമ്മിക്കുന്നുണ്ട്. ബ്രിന്ദ മാസ്റ്റർ ഒരുക്കുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രമാകും ലോക്ക് ഡൌൺ കഴിഞ്ഞു ദുൽഖർ ആദ്യം പൂർത്തിയാക്കുക.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.